Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയുടെ തറക്കളി! അടുത്ത വെടി പൊട്ടിച്ചു; കസേരയിളകി! വീണ ആ റാക്കറ്റിന്റെ പങ്കാളി? മുഖ്യമന്ത്രിയെ അഴിയെണ്ണിക്കും... പിസി കട്ടകലിപ്പിൽ; മുഖ്യന്റെ മകളെ വെറുതേ വിടില്ല

05 JULY 2022 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

സോളാർ കേസ് പ്രതിയുടെ പീഡനപരാതിയിലെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ പി സി ജോർജ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയൊരു സാമ്പത്തിക റാക്കറ്റിന്റെ പങ്കാളികളാണ് മുഖ്യമന്ത്രിയും മകളുമെന്നാണ് ജോർജ് ആരോപണങ്ങൾ ഉന്നയിച്ചത്.

പിണറായി വിജയൻ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. പിന്നാലെ മകൾ വീണാ വിജയനും ഈ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. വലിയൊരു സാമ്പത്തിക കൊള്ളസംഘത്തിന്റെ ഭാഗമാണ് ഇരുവരും. പിണറായിയുടെയും മകളുടെയും യാത്രകൾ ഇഡി അന്വേഷിക്കണം. ഇക്കാര്യം പുറത്തുപറയുന്നവരെ ശരിപ്പെടുത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യയെക്കുറിച്ച് സഹതാപമുണ്ട്. അവര്‍ ഇതൊന്നും അറിയുന്നില്ല. അവര്‍ ഇതില്‍ പങ്കാളിയാണെന്ന് താന്‍ കരുതുന്നില്ലായെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വലിയ കൊള്ളസംഘമുണ്ട്. വീണ അതില്‍ പങ്കാളിയാണെന്നും ജോര്‍ജ് ആരോപിച്ചു. പിണറായി വിജയന്‍ അമേരിക്കയ്ക്ക് പോകുന്നതിന് രണ്ടുദിവസം മുമ്പോ അതിനുശേഷമോ വീണ വിജയനും അമേരിക്കയ്ക്ക് പോകുന്നു. മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുമ്പോള്‍ ഒരാഴ്ച കഴിഞ്ഞോ ഒരാഴ്ചയ്ക്ക് മുമ്പോ മകളും പോകുന്നു. മുഖ്യമന്ത്രി ഓസ്‌ട്രേലിയയിലേക്ക് പോകുന്നു, ഒരാഴ്ചയ്ക്ക് മുമ്പോ ഒരാഴ്ചയ്ക്ക് ശേഷമോ വീണയും അവിടെ എത്തിയിട്ടുണ്ട്. ഇതില്‍ ദുരൂഹതയുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

കോവളം കൊട്ടാരം രവി പിള്ളയ്ക്കു വിട്ടുകൊടുത്തതിന്റെ പ്രത്യുപകാരമായാണു മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് അദ്ദേഹത്തിന്റെ കമ്പനിയിൽ സിഇഒ ആയി ജോലി നൽകിയത്. വീണ സ്വന്തം കമ്പനി രൂപീകരിച്ച ശേഷം വന്നുചേർന്ന വൻ നിക്ഷേപങ്ങളുടെ സ്രോതസ്സ് ഇഡി അന്വേഷിക്കണം. ആ കമ്പനിയിലെത്തിയ പണത്തിന്റെ നല്ലൊരു പങ്ക് അമേരിക്കയിൽ ഫാരിസ് അബൂബക്കറിന്റെ ബെനാമി അക്കൗണ്ടിലേക്കാണോ പോയതെന്നു സംശയിക്കുന്നു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനായ പിണറായി വിജയന്റെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ നടന്നിട്ടുള്ളത് വീണയുടെ അക്കൗണ്ടിലൂടെയാണെന്നു സംശയിക്കുന്നു.

സ്വപ്ന സുരേഷിനെ രണ്ട് തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ജോർജ് പറഞ്ഞു. സരിത താൻ വിളിച്ചിട്ടുതന്നെയാണ് മുറിയിൽവന്നത്. സരിത തന്നെയും വിളിച്ചിരുന്നു താനും വിളിച്ചിരുന്നു. എന്നാൽ തന്നോടൊപ്പം മുറിയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സുനിൽകുമാർ ആലപ്പുഴയെ തനിക്കറിയില്ല. സരിതയുടെ മൊഴിയിൽ പറയുന്നത് സുനിൽ കുമാർ തൊടുപുഴ ഉണ്ടായിരുന്നു എന്നാണ്. മനപ്പൂർവ്വം ഒരു സാക്ഷിയെ സൃഷ്ടിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. ഇത്തരത്തിൽ കള്ളക്കേസുകൾ ഉണ്ടാക്കുകയാണെന്നും പി സി ജോർജ് ആരോപിച്ചു.

വീണാ വിജയന്റെ കമ്പനിയുടെയും വ്യക്തിപരവുമായ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഡേറ്റ കച്ചവടത്തിൽ സർക്കാരിന്റെ ഇടനിലക്കാരി വീണയാണെന്നു സംശയിക്കുന്നു. വി.എസ്.അച്യുതാനന്ദൻ സജീവമായിരുന്നെങ്കിൽ ഇവരെയെല്ലാം അടിച്ചോടിച്ചേനെ എന്നും പി.സി.ജോർജ് പറഞ്ഞു. ഇതൊക്കെ പുറത്തു പറയാൻ പോകുന്നുവെന്നു മനസ്സിലാക്കിയാണു പിണറായി വിജയൻ കള്ളക്കേസുണ്ടാക്കി തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ ഭാര്യയെ ഉൾപ്പടെ പ്രതിയാക്കുകയാണ്. താമസിയാതെ അഭിഭാഷകനുമായി സംസാരിച്ച് മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ വലിയൊരു തുകയ്ക്ക് മാനനഷ്ടക്കേസ് നൽകും. മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ തെളിവുകൾ കണ്ടത്തേണ്ടത് ഇഡിയുടെ ചുമതലയാണ്. പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരെ കാണുമെന്നും പി സി പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പീഡന പരാതിയില്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പിസി ജോര്‍ജിന് ജാമ്യം നല്‍കിയിരുന്നു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ല, രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട്, എല്ലാവര്‍ക്കുമെതിരെ സമാനമായ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

പകല്‍ ഗസ്റ്റ് ഹൗസില്‍ വച്ചു പീഡനം നടന്നുവെന്ന് പറഞ്ഞ പരാതിക്കാരി എന്തുകൊണ്ട് നേരത്തെ ഇതു സംബന്ധിച്ച് പരാതി നല്‍കിയില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കര്‍ട്ടന് പിന്നില്‍ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നല്‍കി. പി.സി.ജോര്‍ജിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് വാദിച്ചു.

പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.. പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം തള്ളിയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്‌.

എന്നാൽ പിസി ജോര്‍ജിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ നില്‍ക്കേണ്ടതില്ലായെന്ന് സിപിഎം തീരുമാനം. പ്രതികരണങ്ങള്‍ വിവാദത്തെ സജീവമായി നിര്‍ത്തുമെന്നത് മുന്‍കൂട്ടികണ്ടാണ് നേതൃതലത്തിലുള്ള തീരുമാനം. പിസി ജോര്‍ജിന്റെ തുടര്‍ പ്രതികരണങ്ങളും അവഗണിക്കാനാണ് ധാരണ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends