പിസി വീണതോ? അതോ പിണറായി വീഴ്ത്തിയതോ?

ഇടതു സര്‍ക്കാര്‍ സോളാര്‍ പ്രതിയെ കളത്തിലിറക്കി പിസി ജോര്‍ജിനോടു പക പോക്കിയതോ? ഒരുപാടു വിഷയങ്ങളില്‍ ഒരുപാട് പേര്‍ക്ക് വൈരാഗ്യമുള്ള ജോര്‍ജിനെ ഒരുപാടു പേര്‍ ചേര്‍ന്നു കുരുക്കിലാക്കിയതോ എന്ന ന്യായമായ ചോദ്യം ഉയരുകയാണ്. സോളാര്‍ പീഡനക്കേസ് പുറത്തുവന്നതിനൊപ്പം കേരളത്തെ നടുക്കിയ നിരവധി പീഡനപരാതികള്‍ പുറത്തുവിട്ട കാലത്ത് കോട്ടയത്തും കൊച്ചിയിലും
തിരുവനന്തപുരത്തും ഈരാറ്റുപേട്ടയിലും ഉള്‍പ്പെടെ അന്‍പതിലേറെ പത്രസമ്മേളനങ്ങളും അനേകായിരം ചാനല്‍ ചര്‍ച്ചകളും ഇരയ്ക്കു വേണ്ടി പിസി ജോര്‍ജ് നടത്തിയിട്ടുണ്ട്.
ഇരയുടെ ഒട്ടേറെ വെളിപ്പെടുത്തലുകളും നിര്‍ണായക തെളിവുകളും മുന്‍പ് മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കിയതും പി. സി. ജോര്‍ജാണ്. കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കെതിരെ ഓരോന്നായി പീഡനപരാതികള്‍ ഉന്നയിക്കുന്ന കാലത്തൊക്കെ പിസി ജോര്‍ജ് ഇരയ്ക്കു വേണ്ടി നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രധാനമായിരുന്നു. ഈരാറ്റുപേട്ടയിലെ തന്റെ വസതിയില്‍ നിരവധി തവണ സോളാർ കേസ് സന്ദര്‍ശനത്തിനു വന്നതും സഹായം അഭ്യര്‍ഥിച്ചതും വെളിപ്പെടുത്തലുകള്‍ നടത്തിയതും പരാതി നേരിട്ട് എഴുതിക്കൊടുത്തതുമായ വിവരങ്ങള്‍ അക്കാലത്ത് പിസി ജോര്‍ജാണ് പുറത്തുവിട്ടിരുന്നത്.
സ്വപ്നാ സുരേഷ് സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വരുന്നതു വരെ സോളാർ പ്രതിക്ക് പി. സി. ജോര്‍ജിനെതിരെ പരാതികളൊന്നുമില്ലായിരുന്നു. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ സ്വപ്നാ സുരേഷുമായി പിസി ജോര്‍ജ് പക്ഷം ചേരുകയും പിണറായി വിജയനും കുടുംബവും ആരോപണങ്ങളില്‍ നിറയുകയും ചെയ്തതോടെയാണ് പുതിയ ആരോപണവുമായി രംഗത്തിറങ്ങുന്നത്. തലമുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചതായി പരാതി ഉയര്‍ത്തിയ അതേ തലത്തില്‍ പ്രായം 75 കടന്ന പി. സി. ജോര്‍ജിനെതിരെയും സോളാർ നായിക അവസാന റൗണ്ടില്‍ അതേ തലത്തില്‍ പരാതി ഉയര്‍ത്തിയിരിക്കുന്നു.
സ്പര്‍ശനനം, നോട്ടം എന്നിങ്ങനെയാണ് പരാതിയെങ്കിലും പീഡനക്കേസുകളില്‍ സ്ത്രീയുടെ പരാതിയാണ് പ്രസക്തം. എന്ന് എപ്പോള്‍ എങ്ങനെയൊന്നോക്കെ ഇര പറയുന്ന മൊഴിയാണ് പ്രസക്തമായത്. എന്തായാലും സ്വര്‍ണക്കള്ളക്കടത്തും സ്വപ്നയുടെ ആരോപണവും എകെജി സെന്റര്‍ ബോംബേറും രാജീവ് ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമൊക്കെയായപ്പോള്‍ ആകെ പരിങ്ങലിലായ സര്‍ക്കാര്‍ തലയൂരാന്‍ കളത്തിലിറക്കിയതാണെന്ന് ന്യായമായി ചിന്തിക്കാം.
സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മൊഴി നല്‍കാന്‍ തിരുവനന്തപുരത്തെത്തിയ ജോര്‍ജിനെ സരിതയുടെ പരാതിയില്‍ മുന്നറിയിപ്പില്ലാതെ ജാമ്യമില്ലാവകുപ്പുകള്‍ ചുമതി പീഡനക്കേസില്‍ അറസ്റ്റു ചെയ്തതില്‍ പൊരുത്തക്കേടുകള്‍ പലതുണ്ട്. ബിരിയാണി ചെമ്പും ക്ലിഫ് ഹൗസിലെ ചര്‍ച്ചകളും കള്ളക്കടത്ത് കഥകളുമൊക്കെ പുറത്തുവിട്ട് പിണറായി വിജയനെ പ്രതിരോധത്തിലാക്കിയത് പി. സി. ജോര്‍ജാണ്.
മാത്രവുമല്ല പി. സി. ജോര്‍ജിനെതിരെ നിരന്തരം കേസുകള്‍ ഉയര്‍ത്തിയിട്ടും ജോര്‍ജ് പിണറായി വിജയനെതിരെ ആരോപണങ്ങളിള്‍ ഉറച്ചുനില്‍ക്കുകയും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന വാദവുമായി സ്വപ്ന സുരേഷ് കളത്തിലിറങ്ങിയപ്പോള്‍ പിന്നിലുണ്ടായിരുന്നത് പി. സി. ജോര്‍ജാണ്. ഇതേ വേളയില്‍ തന്നെയാണ് കുറെക്കാലം കര്‍ട്ടനു പിന്നിലായിരുന്ന സോളാർ വിവാദ നായിക സര്‍ക്കാരിന് രക്ഷയായി പുറത്തുവരുന്നത്.
ഒരു കാലത്ത് തന്റെ രക്ഷനായിരുന്ന പി. സി. ജോര്‍ജിനെത്തനെ അവസാനം വീഴ്ത്തി. ജോര്‍ജ് തനിക്ക് പിതൃതുല്യനാണെന്നു വരെ മുന്‍പു പറഞ്ഞിരുന്ന ഇരയാണ് ജോര്‍ജിന് ജാമ്യം കിട്ടാത്ത വിധം ആരോപണങ്ങളില്‍ വീഴ്ത്തിയത്. വിവിധ കേസുകളില്‍ അകത്താക്കാന്‍ നോക്കിയിട്ടും നിയമപഴുതിലൂടെ പുറത്തു വന്ന ജോര്‍ജിനെതിരെ ഇര ഉയര്‍ത്തിയ ആക്ഷേപങ്ങളുടെ പിന്നാമ്പുറങ്ങള്‍ പുറത്തു വരേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha


























