ഇത്തരത്തിലുള്ള ഒരെണ്ണത്തിനേയും വെറുതെ വിടില്ല...! പരിശോധന ശക്തമായി തുടരുന്നു, 13,511 പ്രവാസികളെ പിടികൂടി

തൊഴില്‍, താമസ നിയമലംഘനങ്ങള്‍ നടത്തുവർക്കെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യ മുന്നോട്ട് പോകുകയാണ്.ഇത്തരക്കാരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,511 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂണ്‍ 23 മുതല്‍ 29 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ 8,073 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,368 പേരെ പിടികൂടിയത്. 2,070 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 214 പേര്‍. ഇവരില്‍ 57 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 31 ശതമാനം പേര്‍ എത്യോപ്യക്കാരും 12 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
അതേപോലെ സുരക്ഷിതമായ ഹജജ് ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായുള്ള പരിശോധനയും നടന്നുവരികയാണ്.മക്ക ഹെല്‍ത്ത് അഫയേഴ്സ്, മദീനയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റി എന്നിവയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ദിവസം പുണ്യ നഗരങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഈ ഹജജ് സീസണില്‍ മെഡിക്കല്‍ സൗകര്യങ്ങളുടേയും ജീവനക്കാരുടേയും തയ്യാറെടുപ്പിന്റെ തോത് അളക്കുന്നതിനായി മക്ക നഗരത്തില്‍ തീര്‍ഥാടക വസതികളിലൊന്നില്‍ ഫയര്‍ഫോഴ്സ് വിഭാഗം മോക്ക് ഡ്രില്‍ പരീക്ഷണം സംഘടിപ്പിക്കുകയുണ്ടായി.
ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ഫലമായുണ്ടാകുന്ന തീപിടുത്തമാണ് പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. അപകടങ്ങള്‍ കൃത്രിമമായി ഉണ്ടാക്കുകയും ഇവയില്‍നിന്നും രക്ഷതേടാനുള്ള ശ്രമങ്ങളും മോക്ക് ഡ്രില്‍ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.മെഡിക്കല്‍ സ്റ്റാഫ് അവരുടെ നിയുക്ത സോണുകള്‍ അനുസരിച്ച് കേസുകള്‍ പരിശോധിച്ചു.
റെഡ് സോണില്‍ ആറ് കേസുകള്‍, യെല്ലോ സോണില്‍ എട്ട് കേസുകള്‍, ഗ്രീന്‍ സോണില്‍ 16 കേസുകള്‍, ബ്ലാക്ക് സോണില്‍ നാല് കേസുകള്‍ എന്നിങ്ങനെയായിരുന്നു മോക്ക് ഡ്രില്‍ സ്ഥാനം പിടിച്ചിരുന്നത്. നിരവധി മെഡിക്കല്‍, സുരക്ഷാ അതോറിറ്റികളുടെയും വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് ഈ പരീക്ഷണം നടത്തിയതെന്ന് മക്ക ഹെല്‍ത്ത് അഫയേഴ്സ് വക്താവ് ഹമദ് അല്‍ ഒതൈബി സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha


























