SFIക്കാർ വാഴ വയ്ക്കേണ്ടത് ആഭ്യന്തര മന്ത്രി കസേരയിൽ... തൂക്കി നിലത്തടിച്ച് കെ.കെ. രമ.. കപ്പിത്താനെ കയ്യോടെ പൊക്കി ടിപിയുടെ രമ

സിപിഎമ്മിന്റെ ഏറ്റവും വലിയ ഓഫീസിൽ, കനത്ത പോലീസ് സുരക്ഷയുള്ള ഭാഗത്ത് അക്രമികൾ വന്ന് സ്ഫോടക വസ്തു എറിഞ്ഞിട്ട് ദിവസം നാല് കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കെ. കെ. രമ പറഞ്ഞു. സ്വർണ്ണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ സർക്കാരിനെ ജീർണ്ണതയിലേയ്‌ക്ക് എത്തിച്ചു. അത് മറയ്‌ക്കുവാൻ വേണ്ടി സൃഷ്ടിച്ചതാണ് എ.കെ.ജി സെന്ററിന് നേരെയുള്ള അക്രമം എന്ന് വിശ്വസിക്കാനെ കഴിയുകയൊള്ളു.
മുഖ്യമന്ത്രിക്കും ഗവൺമെന്റിനുമെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ ഭരണമുന്നണിയെയും രാഷ്ട്രീയ അന്തരീക്ഷത്തെയും അങ്ങേയറ്റത്തെ ജീർണതയിലെത്തിച്ചിരിക്കുകയാണ്. ഇതിനെ വഴി തിരിച്ചു വിടാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായിട്ട് തന്നെയാണ് ഇത്തരത്തിലുള്ള ആക്രമമുണ്ടായതെന്ന് സംശയിക്കുകയാണ്.
സമാനമായ സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഒഞ്ചിയത്ത് ആർഎംപി രൂപീകരിക്കുന്ന സമയത്ത് എകെജിയുടെ പേരിലുള്ള സിപിഎമ്മിന്റെ ഏരിയ കമ്മറ്റി ഓഫീസ് കത്തി. അന്ന് പിണറായി വിജയൻ സിപിഎം സെക്രട്ടറിയായിരുന്നു. അദ്ദേഹം അന്ന് വിമതരായ കമ്മ്യൂണിസ്റ്റുകാരെ കുലം കുത്തികളെന്ന് വിശേഷിപ്പിച്ചു. പക്ഷെ നാളിതുവരെ ആയിട്ടും ഓഫീസ് കത്തിച്ചവരെ പിടികൂടിയിട്ടില്ലെന്ന് കെ. കെ. രമ മുഖ്യമന്ത്രിയെ വിമർശിച്ചു കൊണ്ട് പറഞ്ഞു.
അതുകൊണ്ടാണ് സർക്കാർ പ്രതിസന്ധിയിലാകുന്ന സമയത്ത് ഇതുപോലുള്ള അക്രമങ്ങൾ അഴിച്ചു വിട്ട് വഴി തിരിച്ച് വിടാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. കള്ളൻ കപ്പലിൽ തന്നെയാണ്. കപ്പിത്താൻ ആരാണെന്ന് മാത്രമേ കണ്ടെത്തേണ്ടതുള്ളൂ. കേരളത്തിന് അന്വേഷിച്ച് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം. എസ് എഫ് ഐക്കാർ വാഴ നടേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയിലായിരുന്നുവെന്നും അവർ പറഞ്ഞു.
നിയമസഭയിൽ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനാകാതെ ക്ഷുഭിതനാകുന്ന മുഖ്യമന്ത്രിയെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സിപിഎം പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടങ്ങളിലൊക്കെ ഇതുപോലെയുള്ള അക്രമങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ നേർസാക്ഷ്യമാണ് ഒഞ്ചിയത്ത് കണ്ടത്. ആർ എം പി രൂപീകരിക്കുന്ന സമയത്ത് സമാനമായ സംഭവങ്ങൾക്ക് സാക്ഷ്യരാകേണ്ടി വന്നിട്ടുണ്ട്. ആർ എം പി രൂപീകരിച്ച സമയത്ത് എകെജിയുടെ പേരിലുള്ള ഏരിയാ കമ്മിറ്റി ഓഫീസ് കത്തിച്ചിരുന്നു. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ അവിടെ വന്ന് വിമത കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളെ കുലംകുത്തികൾ എന്ന് അധിക്ഷേപിച്ചിരുന്നു.
അതുകൊണ്ട് തന്നെ പ്രതികളെ പിടികൂടാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കള്ളൻ കപ്പിൽ തന്നെയാണെന്നും കെ. കെ. രമ ആരോപിച്ചു. എസ്എഫ്ഐക്കാർ വാഴ നടേണ്ടത് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ കസേരയിലായിരുന്നുവെന്നും അവർ വിമർശിച്ചു. എകെജി സെന്‍റർ ആക്രമണം അപലപനീയം ആണ്.
https://www.facebook.com/Malayalivartha


























