സ്ത്രീധന പീഡനം ആവര്‍ത്തിക്കുന്നു.... മരുമകളെ തീക്കൊള്ളികൊണ്ട് മര്‍ദിച്ച് അമ്മായിയമ്മയും സഹോദരിയും

എത്ര അനുഭവങ്ങള്‍ ഉണ്ടായാലും നമ്മുടെ ആളുകള്‍ ഒരു പാഠവും പഠിക്കില്ല. സ്ത്രീധനത്തിന്റെ പേരില്‍ എത്ര പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത് നമ്മുടെ കൊച്ചുകേരളത്തില്‍. എന്നിട്ടും ഇപ്പോഴും അക്രമണങ്ങള്‍ തുടരുകയാണ്. സ്ത്രീധനത്തിന്റെ ബാക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍ത്തൃമാതാവും ഇവരുടെ സഹോദരിയും ചേര്‍ന്ന് തീക്കൊള്ളികൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി.
മറ്റൊരുകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മകനെ പുറത്തിറക്കാനാണ് ഈ പണം എന്നുപറഞ്ഞാണ് യുവതിയെ അമ്മായിയമ്മയും സഹോദരിയും ചേര്‍ന്ന് മര്‍ദിച്ചത്. മുഖത്ത് പരിക്കേറ്റ യുവതി നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. നെടുങ്കണ്ടം പോലീസ് കേസെടുത്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
തൂക്കുപാലം ശൂലപ്പാറ ബ്ലോക്ക് നമ്ബര്‍ 559ല്‍ ഹസീന (29) ആണ് പരാതിക്കാരി. ഞായറാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. സ്ത്രീധനത്തുകയില്‍ ബാക്കിയുള്ള 50,000 രൂപ ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്തൃമാതാവ് ഉപദ്രവിച്ചതെന്ന് ഹസീന പറഞ്ഞു.
അടുപ്പില്‍നിന്ന് തീക്കൊള്ളിയെടുത്ത് യുവതിയുടെ തലക്കടിച്ചതിനെത്തുടര്‍ന്ന് നെറ്റിയിലും കവിളിലും പൊള്ളലേറ്റിട്ടുണ്ട്. പാത്രങ്ങള്‍കൊണ്ട് അമ്മായിയമ്മയുടെ സഹോദരി പുറത്തും തോളിലും അടിച്ചതായും ഹസീന പറഞ്ഞു. ഇത്രയും ക്രൂരത കാണിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ ഇവരും ഒരു സ്ത്രീയാണ് എന്ന്?
https://www.facebook.com/Malayalivartha






















