Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിസി തുറന്നു വിട്ട ഭൂതം പിണറായിയെ വേട്ടയാടി... മരുമകനും ആകെ പെട്ടു!

05 JULY 2022 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

പിസി ജോർജ് തുറന്നു വിട്ട ഭൂതം മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടുകയാണ്. ഫാരിസ് അബൂബക്കർ എന്ന ഒരു പേര് പുറത്ത് വന്നതിന് പിന്നാലെ വളരെ ​ഗുരുതരമായ ആരോപണങ്ങൾ ശരി വയ്ക്കുകയാണ് പിസിയും. അതിനിടയിലാണ് കൊല്ലം ജില്ലയിലെ കോൺ​ഗ്രസ് അനുഭാവിയായ പ്രിയാ വിനോദ് എന്ന അധ്യാപിക കുറിക്ക് കൊള്ളുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റുമായി രം​ഗത്ത് വന്നിരിക്കുകയാണ്.


ഉത്തരമുണ്ടോ...?
ഫാരിസ് അബൂബക്കർ ന്റെ ഒരു ബന്ധുവായ (മരുമകൻ (?)) മുഹമ്മദ് റിയാസ്
എങ്ങനെയാണ്..., എന്തിനാണ്
പിണറായി വിജയന്റെ മരുമകനായത്...???
ഇങ്ങനെ ഒരു ബന്ധം കേരളരാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത തരത്തിൽ കുറിക്കുന്ന കൂട്ടു കച്ചവട സംസ്കാരത്തിന്റെ സമവാക്യങ്ങൾ എന്തായിരിക്കും...?
നാണക്കേടിന്റെയും ദുർഗന്ധങ്ങളുടെയും ഉച്ചസ്ഥായിയിൽ ചീഞ്ഞഴുകി ഒലിക്കുന്ന സമകാലിക ഇടതുരാഷ്ട്രീയ നേതൃത്വത്തിന്റെ ദയനീയതയിലും അഹങ്കാരത്തിന്റെ മകുടവും ഗുണ്ടായിസത്തിന്റെ അരപ്പട്ടയും ധാർഷ്ട്യത്തിന്റെ വാക്കുകളും കോർത്തിണക്കി
ഉളുപ്പില്ലായ്മയുടെ പരകോടിയിൽ രാജ്യദ്രോഹക്കുറ്റാരോപണം പോലും പഴഞ്ചൊല്ലുകളും പഞ്ചതന്ത്രശീലുകളും ചൊല്ലി പ്രതിരോധിച്ചു
ഒരു നാടിനെത്തന്നെ അപമാനിച്ചു
അവിടുത്തെ ജനതയെ ഒന്നടങ്കം കബളിപ്പിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനോട് വീണ്ടും കുറച്ചു സംശയങ്ങൾ..., ചോദ്യങ്ങൾ.... ഉയരുകയാണ്...
വേണ്ടത് വ്യക്തതയാർന്ന ഉത്തരമാണ്...
മുഹമ്മദ് റിയാസും വീണ വിജയനും തമ്മിലുള്ളത്
സ്നേഹബന്ധത്തിൽ നിന്നുള്ള വിവാഹബന്ധമോ
അതോ
ചിലരുടെ കച്ചവടത്തിൽ നിന്നുള്ള പരസ്പര കൂട്ടു കച്ചവടമോ... ?
ഫാരീസ് അബൂബക്കറിന്റെ മരുമകൻ എങ്ങനെ പിണറായി വിജയന്റെ മരുമകനായി....?
കോവിഡ് കാലത്ത് നടന്ന കൂട്ട് കച്ചവടത്തിന്റെ ബാക്കിയായിരുന്നുവോ ക്ലിഫ്ഹൗസിൽ നടന്ന ആ കല്യാണം... ?
ആറ് ഏഴ് വർഷക്കാലം വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെ വാർത്തകൾക്കിടയിൽ നിന്നും മാറ്റി നിർത്തിയത് പിണറായിയുടെ പി ആർ വർക്കിന്റെ ഭാഗമോ.... ?
2009 ൽ നടന്ന പാർലമെൻറ് ഇലക്ഷനിൽ പ്രമുഖരെ വെട്ടിമാറ്റി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് മാത്രമായിരുന്നു മുഹമ്മദ് റിയാസിന് സ്ഥാനാർത്ഥിത്വം നൽകിയതിൽ സിപിഎമ്മിലും
ഇടത് പോഷക സംഘടനയിലും വലിയ വിവാദങ്ങൾ ഉണ്ടായി എന്നത് കേരള ജനങ്ങൾക്ക് അറിയാവുന്നതല്ലേ...?
അന്നേ പല രാഷ്ട്രീയ നിരീക്ഷകരും ആരോപിച്ചതായിരുന്നു പിണറായിയും ഫാരിസ് അബൂബക്കറും തമ്മിലുള്ള കൂട്ടു കച്ചവടമാണ് ലോകസഭാ സീറ്റ് മുഹമ്മദ് റിയാസ് എന്ന ഡിഫി യുടെ വെറും ഒരു ജില്ലാ പ്രസിഡന്റ് ന് ലഭിച്ചത് ,എന്ന ഓർമ്മ ശരിയല്ലേ...?
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ചു വിഎസ് അച്യുതാനന്ദൻ, "വെറുക്കപ്പെട്ടവൻ" എന്ന് വിശേഷിപ്പിച്ചത് ഇതേ ഫാരിസ് അബൂബക്കർ നെ ആയിരുന്നില്ലേ... ?
എന്തിനായിരുന്നു അത്...?
"ഫാരിസ് അബൂബക്കർ എന്ന ആ വെറുക്കപ്പെട്ടവന്റെ കറപുരണ്ട ജീർണ്ണിച്ച കറൻസി പാർട്ടിക്ക് വേണ്ട" എന്ന് സഖാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞത് എന്തിനായിരുന്നു...?
എന്തായിരുന്നു പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള ബന്ധം...?
ഇന്നും അത് തുടരുകയല്ലേ...?
പിണറായി വിജയന്റെ തുടർച്ചയായ
അമേരിക്കൻ യാത്രകളിലെ ത്രില്ലും അത് തന്നെയല്ലേ...?
സ്വർണ്ണം, ഡോളർ കറൻസി കള്ളക്കടത്തു വിവാദങ്ങളുടെ നിലയില്ലാക്കയങ്ങളിൽ മുങ്ങി നീന്തുന്ന സർക്കാർ ""വെളുക്കാൻ തേച്ചത് പാണ്ടായി""
എന്നപോലായി ഇന്നലത്തെ പി സി ജോർജിന്റെ അറസ്റ്റ്....
അൾട്രാ സോണിക് വേഗതയിൽ, കേരളം കണ്ട ഏറ്റവും വലിയ ഒരു തട്ടിപ്പുകാരിയെ ഉപയോഗിച്ച് നൽകിയ പീഡന ശ്രമ പരാതിയിൽ നടപടിയെടുത്തു മറ്റു വിവാദങ്ങളെ വഴിമാറ്റിവിടാനുള്ള സർക്കാർ തന്ത്രം വിഫലമായി എന്ന് മാത്രമല്ല, ജാമ്യം കിട്ടി പുറത്തിറങ്ങിയ പി സി കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ നിലവിലെ വിവാദങ്ങളുടെ അടിവേരിലേയ്ക്ക് നല്ല ഒന്നാന്തരം ജൈവവളം കൃത്യതയോടെ പകർന്നു...
ഒരായിരം ചോദ്യ തൈകൾ മുളച്ചു വന്നു...
തുടർന്ന് നാം കേട്ടത് ഇങ്ങനെയും...
കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലെ വില്ലന്‍ പിണറായി വിജയന്‍ മാത്രമല്ല. പിണറായി വിജയന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ഫാരിസ് അബുബക്കര്‍ ആണ്'
പിണറായിയുടെ നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ; വീണയുടെ ഇടപാടുകൾ അന്വേഷിക്കണം':
2012മുതല്‍ പിണറായി വിജയന്റെ രാഷ്ട്രീയത്തെയും നിക്ഷേപങ്ങളും നിയന്ത്രിക്കുന്നത് ഫാരിസ് അബുബക്കര്‍ ആണ്. 2016വരെ ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ അതിന് ശേഷം അമേരിക്കയിലാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റും തയ്യാറാകണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും മകളുടെ കമ്പനിയായ എക്‌സാലോജിക്ക് വഴിയാണ് നടന്നതെന്ന് സംശയിക്കുന്നു. കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍. വീണാ വിജയന്റെ ഐടി കമ്പനിവഴിയാണ് പണമിടപാട് നടന്നത്. അഴിമതിപ്പണം അമേരിക്കയില്‍ എത്തുന്നതിന്റെ മുഴുവന്‍ ഇടനിലക്കാരി വീണാ വിജയന്‍ ആണെന്ന് സംശയിക്കുന്നു'- പി സി ജോർജ് പറഞ്ഞു.
ഇതിന് ശേഷം രാഷ്ട്രീയ കേരളം ഓർമ്മകളിൽ തിരഞ്ഞു, ചിലതൊക്കെ പൊടിതട്ടി എടുത്തു.....
ആ ഓർമകൾ ചോദിക്കുന്ന ചോദ്യങ്ങളാണ് മുകളിൽ കാണുന്നത്...
ആവർത്തിക്കുന്നു , വേണ്ടത് കൃത്യമായ ഉത്തരങ്ങളാണ്.....
പ്രിയാവിനോദ്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends