ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ അജ്ഞാതൻ മരിച്ച നിലയിൽ, കണ്ടെത്തിയത് അഞ്ച് ദിവസത്തെ പഴക്കമുള്ള പുരുഷന്റെ മൃതദ്ദേഹം

കണ്ണൂർ ജില്ലയിൽ വീടിനോട് ചേർന്നുള്ള കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതേദഹമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്.ജില്ലയിലെ താഴേ ചൊവ്വയ്ക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്.
ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് കണ്ടെത്തിയ മൃതദ്ദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി.മൃതദേഹം കിണറിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. . മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.മരിച്ചതാരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















