Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്ത് നിയന്ത്രണം വിട്ട് 65 അടിയോളം താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മരിച്ചു.... ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...

ദിലീപിന് വമ്പൻ തിരിച്ചടി! വിചാരണ കോടതിയെ പറപ്പിച്ച് ഹൈക്കോടതി! ദൃശ്യങ്ങൾ ഇനി പുറത്തേക്ക്? ഇനിയുള്ള 7 ദിവസം അതിനിർണായകം

05 JULY 2022 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും ഇഡി സമൻസ്

ഇടുക്കി തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം... കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

വേതന വർദ്ധനവ് ആവശ്യപ്പെട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ഇന്ന് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും....

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ....വാതിലിന് മുന്നിൽ റീത്ത് വച്ചു

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‍കരണ (എസ്.ഐ.ആർ)ത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടത് 2,69,53,644 പേർ... അന്തിമ പട്ടിക ശനിയാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കും

നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ക്രൈംബ്രാഞ്ചിനു ഹൈക്കോടതിയുടെ അനുമതി. നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവുകളൊന്നായ മെമ്മറി കാര്‍ഡ് വിശദമായ പരിശോധനയക്ക് അയയ്ക്കാമെന്ന് ഹൈക്കോടതി. ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണക്കോടതിയുടെ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്.

മെമ്മറി കാര്‍ഡിന്റെ ഹാഷ്‌ വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടെന്നും വിശദമായ പരിശോധനയ്ക്ക് അയയ്ക്കണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. എന്നാല്‍ കേസ് വിചാരണയ്ക്കിടെ മെമ്മറി കാര്‍ഡിന്റെ ഹാഷ്‌വാല്യുവില്‍ മാറ്റം വന്നുവെന്ന് പറയുന്നത് എങ്ങനെയെന്ന് ചോദിച്ച ക്രൈംബ്രാഞ്ചിനോട് ചോദിച്ച കോടതി, ഇതില്‍ കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തില്‍ വിദഗ്ധരല്ല. വിദഗ്ധര്‍ക്ക് മാത്രമേ ഇത് മനസിലാക്കാന്‍ കഴിയുവെന്നും ഹൈക്കോടതി പ്രതികരിച്ചു.

കോടതിയുടെ കസ്റ്റഡിയിലെത്തിയ ശേഷമാണ് ഹാഷ് വാല്യുവിന് മാറ്റം വന്നതെങ്കിൽ അത് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ല. എന്നിരുന്നാലും ഹാഷ് വാല്യു മാറിയെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് അയക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം വിചാരണയോ തുടരന്വേഷണമോ ഇക്കാര്യത്താൽ നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ചിട്ടുള്ള സമയം.

മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്‌ക്കേണ്ടെന്ന വിചാരണ കോടതിയുടെ ഉത്തരവ് ഇന്ന് ഹൈക്കോടതി ഇതോടെ റദ്ദാക്കി. ഉത്തരവു പുറത്തിറങ്ങി രണ്ടു ദിവസത്തിനകം കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കണം. ഏഴു ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്

എന്നാല്‍ കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതിയായ നടന്‍ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നാണ് ദിലീപിന്റെ വാദിച്ചത്. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നാല്‍ പ്രതികള്‍ ഉത്തരവാദികളല്ലെന്ന് അറിയിച്ചു.

എന്നാല്‍ കോടതിയുടെ കസ്റ്റഡിയിലുള്ള രേഖയാണെന്നും അതിന്റെ സത്യസന്ധത ചോദ്യം ചെയ്തിരിക്കുകയാണ്. ഇക്കാര്യം തെളിയിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് എതിര്‍പ്പില്ലെന്നായിരുന്നു കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാം. കാലതാമസമുണ്ടാകില്ലെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്.

കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി വിദഗ്‍ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ആരോ പരിശോധിച്ചു എന്ന് വ്യക്തമായതോടെ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങൾ ചോർന്നോ എന്ന് പരിശോധിക്കണമെന്നും ഇതിനായി ശാസ്ത്രീയ പരിശോധന വേണമെന്നും ആയിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും ഇഡി സമൻസ്  (11 minutes ago)

കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം... കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ  (32 minutes ago)

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ഇന്ന് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും....  (35 minutes ago)

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ....വാതിലിന് മുന്നിൽ റീത്ത് വച്ചു  (52 minutes ago)

എസ്.ഐ.ആർ അന്തിമ പട്ടികയിൽ ഉൾപ്പെട്ട  (1 hour ago)

ഒമാനെ ഒൻപത് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ.. .  (1 hour ago)

അപകടം നടന്നയുടൻ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി....  (1 hour ago)

കുടുംബത്തിൽ ഐശ്വര്യം, തൊഴിൽ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

താത്ക്കാലിക ജിവനക്കാരെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതി സ്റ്റേ...  (2 hours ago)

ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ശസ്ത്രക്രിയ നടത്തിയ ഡോക്ടറിനും നഴ്സിനും സസ്പെൻഷൻ....  (2 hours ago)

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (8 hours ago)

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേള്‍ക്കണമെന്ന് കെ എസ് യു  (8 hours ago)

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്  (8 hours ago)

സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു  (8 hours ago)

Malayali Vartha Recommends