ഭരണഘടനക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം... മന്ത്രി സജിചെറിയാന്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് വി.ഡി സതീശന്‍

ഭരണഘടനക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രി സജിചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
ഭരണഘടന ശില്‍പികളായ ഡോ. അംബേദ്കര്‍ അടക്കമുള്ളവരെയാണ് മന്ത്രി അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തത്. എവിടെ നിന്നാണ് മന്ത്രിക്ക് ഈ വിവരങ്ങളൊക്കെ കിട്ടിയതെന്ന് വി.ഡി സതീശന്‍ ചോദിച്ചു.
ഭരണഘടനക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. മന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ നിയമപരമായ വഴികള്‍ തേടും. ജനാധിപത്യത്തെയും മതേതരത്വത്തെയും മന്ത്രിക്ക് പുച്ഛമാണെന്നും സതീശന്‍ പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ചത് മോശമായി പോയെന്നും വിഷയം നിയമസഭയിലും ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















