കോളേജില്‍നിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തി... സഹപാഠികള്‍ക്ക് അവസാന സന്ദേശം അയയ്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി

സഹപാഠികള്‍ക്ക് അവസാന സന്ദേശം അയയ്ച്ചശേഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി. തുറയൂര്‍ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. മണിയൂര്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ് നൈസ.
കോളേജില്‍നിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ കോളേജ് യൂണിഫോമിലാണ് ജീവനൊടുക്കിയത്. ഫോണ്‍സന്ദേശം കിട്ടിയ ഉടനെ സുഹൃത്തുക്കള്‍ വീട്ടിലേക്കുവന്നെങ്കിലും തൂങ്ങിയനിലയിലായിരുന്നു. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha






















