Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുന്തവും കുടച്ചക്രവും മന്ത്രിസ്ഥാനം ഗോവിന്ദ ഗവര്‍ണര്‍ കട്ടയ്ക്കിറങ്ങുന്നു ഇനി 3 വര്‍ഷം അഴിക്കുള്ളില്‍

05 JULY 2022 09:42 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

തൊടുന്നതും പറയുന്നതുമെല്ലാം പാളി പിണറായി സര്‍ക്കാര്‍. മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം സഭയിലെ ഖേദപ്രകടനത്തിലും പ്രസ്താവനയിലും ഒതുക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍. മന്ത്രിയെ കാത്തിരിക്കുന്നത് തിരിച്ചടിയുടെ വാര്‍ത്തകള്‍. ഇപ്പോള്‍ പിണറായിയുടെ കയ്യിലാണ് കളിയിരിക്കുന്നത്. എന്നാല്‍ ലഭിക്കുന്ന വിവരം അനുസരിച്ച് സജി ചെറിയാനനുകൂല നിലപാടാണ് പിണറായിയും സ്വീകരിച്ചിരിക്കുന്നത്. അത് പരസ്യമായി അറിയിച്ചാല്‍ പിന്നെയുള്ള കളി ഗവര്‍ണര്‍ ഏറ്റെടുക്കും. മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ നിയമനടപടി ഉറപ്പെന്ന നിലപാടിലാണ് പ്രതിപക്ഷവും. അതിനെ വെറും നാക്കു പിഴയെന്ന് പറഞ്ഞ് നിയമപരമായി ചെറുക്കാന്‍ മന്ത്രിക്കോ സര്‍ക്കാരിനോ കഴിയില്ല. എന്തായാലും ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം ഇവിടെ നിര്‍ണായകമാകും. ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് പരാതി നല്‍കിക്കഴിഞ്ഞു. നിയമ പരമായാണ് നീങ്ങുന്നതെങ്കില്‍ ഭരണഘടനയെ അപമാനിച്ചു എന്ന് തെളിഞ്ഞാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്.

ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യം നിലവില്‍ ശക്തമാണ്, മന്ത്രിക്കെതിരെ പരാതി പ്രളയവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുണ്ട്. ബിജെപിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി കൈമാറുകയായിരുന്നു.

ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്ത സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് ബിജെപിയുടെയും ആവശ്യം. സജി ചെറിയാനെതിരെ ബിജെപി മാത്രമല്ല മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്. സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവും ഗവര്‍ണര്‍ക്ക് പരാതി നല്‍കി. മന്ത്രിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്‍കി.

ഭരണഘടനക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം ഫാസിസ്റ്റ് സമീപനമാണെന്നും. സജി ചെറിയാന്‍ രാജിവെക്കണമെന്നുമ. ഭരണഘടനയ്ക്ക് എതിരായുള്ള നീക്കം ഈയിടെ സജീവമായി നടക്കുന്നുണ്ടെന്നും .ഭരണഘടനയെ നിന്ദിക്കാന്‍ മന്ത്രി രംഗത്ത് വന്നത് അപകടരമായ പ്രവണതയെന്ന് എസ് ഡി പിഐ നേതാക്കളും കുറ്റപ്പെടുത്തി.

അതേസമയം സജി ചെറിയാനെതിരെ മുഖ്യമന്ത്രി നടപടി എടുത്തില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടും എന്നതിന്റെ സൂചനകള്‍ ഗവര്‍ണര്‍ തന്നെ നല്‍കുന്നുണ്ട്. സജി ചെറിയാന്റെ വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിവാദ പ്രസംഗത്തില്‍ താന്‍ ഇതുവരെയായും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നേരത്തെ ഭരണഘടനയെ കുറിച്ച് പരാമര്‍ശം നടത്താനിടയായ സാഹചര്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ രാജ് ഭവന്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയില്‍ നിന്നും വിശദീകരണം തേടിയതുപോലും. എന്നാല്‍ ഭരണഘടനയെ അല്ല വിമര്‍ശിച്ചതെന്നും ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നും മറുപടി നല്‍കി തടിതപ്പാനുള്ള ശ്രമമാണ് മന്ത്രി സജി ചെറിയാന്‍ നടത്തുന്നത്.

രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യന്‍ ഭരണഘടന എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. മല്ലപ്പള്ളിയില്‍ നടന്ന 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍' എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മന്ത്രി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായതോടെ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും പ്രസംഗം ഡിലീറ്റ് ചെയ്തു. അതേസമയം, രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും ഇത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചു.

ഭരണ ഘടനയെ അപമാനിച്ചതിന് മന്ത്രിക്കെതിരെ എന്ത് നടപടി ഉണ്ടാകുമെന്നാണ് ചിലര്‍ തിരയുന്നത്. പരാതി നല്‍കാതെ തന്നെ പൊലീസിന് സംഭവത്തില്‍ സ്വമേധയാ തന്നെ കേസെടുക്കാം. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മാത്രവുമല്ല മന്ത്രിയെന്ന നിലയിലുളള സത്യപ്രതിജ്ഞാ ലംഘനം വിഷയത്തെ കൂടുതല്‍ ഗുരുതരമാക്കുന്നുമുണ്ട്.

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ലെന്നാണ് ചൊല്ല്. സ്വയം എത്ര ന്യായീകരിച്ചാലും മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയെ നിശിതമായി വിമര്‍ശിച്ച സജി ചെറിയാനെതിരെ കേസെടുക്കാന്‍ പൊലീസിന് യാതൊരു തടസവുമില്ലെന്നാണ് നിയമ വിദഗ്!ധര്‍ പറയുന്നത്. ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതാണിത്. ദേശീയ പതാകയെ അപമാനിക്കുക, ഭരണഘടനയെ നിരാകരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുക എന്നിവയൊക്കെ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. മൂന്നു വര്‍ഷം തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ് സ്വമേധയാ കേസെടുക്കണം. ആരെങ്കിലും പരാതിപ്പെട്ടാലും പരിശോധിച്ച് നടപടിയെടുക്കണമെന്ന് റിട്ടയേ!ര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു.

മന്ത്രിയായ സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ് നടത്തിയിരിക്കുന്നത് എന്നുള്ളതാണ് ഏറ്റവും ഗുരുതരമായ കാര്യം. ഇന്ത്യന്‍ ഭരണഘടനയോട് നിര്‍വ്യാജമായ കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് ഏറ്റുപറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേ മന്ത്രി തന്നെ ചൂഷണത്തിനുളള ഉപാധിയാണ് ഭരണഘടനയെന്ന് പ്രസ്താവിക്കുക വഴി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നാണ് നിയമവിദ്ധര്‍ പറഞ്ഞുവയ്ക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ഏത് പൗരനും കോടതിയെ സമീപിക്കാനാകും. ഇത് മുന്നില്‍ക്കണ്ടാണ് മന്ത്രി രാജിവച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് പ്രതിപക്ഷ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാബ് മോ!ഡല്‍ പ്രസംഗം നടത്തിയ ആര്‍.ബാലകൃഷ്ണപിളളയ്ക്ക് ഹൈക്കോടതി ഇടപെടലോടെ രാജി അനിവാര്യമായതും പ്രതിപക്ഷം മുന്നില്‍ കാണുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends