സജി ചെറിയാനെ തേച്ചൊട്ടിച്ച് സിപിഐ പിണറായിയുടെ പുറത്താക്കല്‍ പ്രഖ്യാപനം ഉടന്‍..

സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്ന് വിലയിരുത്തി ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ. ഈ വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെക്കിയാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി.
വിവാദത്തില്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. വിഷയം താന്‍ അറിഞ്ഞത് മണിക്കൂറുകള്‍ മുമ്പാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തില്‍ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയര്‍ത്തിപിടിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു. മന്ത്രി മാപ്പ് പറഞ്ഞതായി താന്‍ അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞു. ഭരണഘടനാ പ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാര്‍ അധികാരത്തിലേറുന്നതെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.
അതിനിടെ മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ താന്‍ ഭരണഘടനയെയല്ല വിമര്‍ശിച്ചതെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി സജി ചെറിയാന്‍. ഭരണകൂടത്തെയാണ് താന്‍ വിമര്‍ശിച്ചത്. മന്ത്രി മാത്രമല്ലെന്നും താന്‍ രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് എതിരെ പറഞ്ഞിട്ടില്ല. കുട്ടനാടന്‍ ഭാഷയിലെ പ്രയോഗമാണ് നടത്തിയത്. ഈ വിവാദത്തില്‍ രാജി വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഭരണഘടനക്കെതിരായായിരുന്നു മന്ത്രി സജി ചെറിയാന്റെ വിമര്‍ശനം. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയെന്നാണ് വിമര്‍ശനം. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതി വച്ചു. കൂട്ടത്തില്‍ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയില്‍ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്റെ രാജിയില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചക്കുമില്ലെന്ന് ഉറപ്പിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. നിയമസഭയ്ക്കക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ നീക്കം. യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കി. ബിജെപി ഗവര്‍ണറെ നേരിട്ട് കണ്ട് പരാതി അറിയിച്ചു.
ഭരണഘടനയെ കുറിച്ച് മന്ത്രി സജി ചെറിയാന്‍ വിവാദപരാമര്‍ശം നടത്തിയ സംഭവത്തില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ആഗസ്ത് 15നെ ആപത്ത് 15 എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായതിനാല്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാനെ ആക്ഷപിക്കില്ലെന്ന് രാഹുല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യയില്‍ ഭരണഘടനയെ അംഗീകരിക്കാത്ത രണ്ട് വിഭാഗത്തില്‍ ഒന്നായ സംഘപരിവാര്‍ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും മനുസ്മൃതി ഭരണഘടനയാക്കണമെന്നാണെന്നും എന്നാല്‍ മറ്റേ വിഭാഗമായ 'കൂപമണ്ഡൂകങ്ങള്‍' എന്താണ് ആഗ്രഹിക്കുന്നതെന്ന് തുറന്നു പറഞ്ഞാല്‍ കൊള്ളാമെന്നും രാഹുല്‍ പരിഹസിച്ചു.
അംബേദ്ക്കര്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്ന എതിര്‍പ്പിന്റെ ഭാഗമാണോ സജി ചെറിയാനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പ്രത്യയശാസ്ത്രം കണക്കെ ആവര്‍ത്തിച്ചു വരുന്ന ദളിത് വിരുദ്ധത കൊണ്ട് ദളിത് വിഭാഗത്തില്‍ പെട്ട അംബേദ്ക്കര്‍ എന്ന മഹാമനുഷ്യന്‍ തയ്യാറാക്കിയ ഭരണഘടനയെ വെറുമൊരു കേട്ടെഴുത്ത് മാത്രമായിരിക്കും എന്ന സവര്‍ണബോധമാണോ സജി ചെറിയാന്‍ പങ്കുവെച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാരണം എന്തുതന്നെ ആയാലും ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പരസ്യമായി ഭരണഘടനയെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ചൊഴിഞ്ഞ് നിയമനടപടികള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രിയായി അധികാരമേല്‍ക്കുന്ന ഫോട്ടോയും രാഹുല്‍ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























