Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്ത് നിയന്ത്രണം വിട്ട് 65 അടിയോളം താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മരിച്ചു.... ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം..... ഇടുക്കിയില്‍ മരം വീണ് മൂന്ന് മരണം, അടിമാലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

06 JULY 2022 06:30 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കാലവര്‍ഷം കനത്തു, ഇടുക്കിയില്‍ മരം വീണ് മൂന്ന് മരണം. അടിമാലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. കനത്തമഴയില്‍ ഉടുമ്പന്‍ചോല താലൂക്കിലെ മൂന്നിടത്ത് മരംവീണ് രണ്ട് തോട്ടംതൊഴിലാളി സ്ത്രീകളും ഒരു അതിഥിത്തൊഴിലാളിയുമാണ് മരിച്ചത്.

ചൊവ്വാഴ്ച പൂപ്പാറയ്ക്കു സമീപത്തായി തോണ്ടിമലയില്‍ തൊഴിലാളിയായ ലക്ഷ്മി പാണ്ഡ്യന്‍ (63), ശാന്തന്‍പാറയ്ക്ക് സമീപം മൈലാടുംപാറയില്‍ നാഗരാജിന്റെ ഭാര്യ മുത്തുലക്ഷ്മി (50), പൊന്നാങ്കാണി പച്ചക്കാനം എസ്റ്റേറ്റില്‍ അതിഥിത്തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി സോമു ലക്ര(60) എന്നിവരാണ് മരിച്ചത്.


അടിമാലി ദേവിയാര്‍പ്പുഴയില്‍ മീന്‍പിടിത്തത്തിനിടെ ഞായറാഴ്ച ഒഴുക്കില്‍പ്പെട്ടയാളെ കണ്ടെത്താനായില്ല. ഒഴുവാത്തടം കളത്തിപ്പറമ്പില്‍ തങ്കന്റെ മകന്‍ അഖിലി (22)നെയാണ് കാണാതായത്.

തോണ്ടിമലയില്‍ 10 തൊഴിലാളികള്‍ പണി ചെയ്യുന്നതിനിടെയാണ് പകല്‍ പതിനൊന്നോടെ മരം ഒടിഞ്ഞുവീണത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരേതനായ പാണ്ഡ്യനാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. മക്കള്‍: ഉമ, കണ്ണന്‍. മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലാണ് മുത്തുലക്ഷ്മി ജോലി ചെയ്തിരുന്നത്. മക്കള്‍: നദിയ, റാംജി. അതിഥിത്തൊഴിലാളി സോമുചക്രയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍.


കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നു. പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. കാസര്‍കോട് കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. രണ്ടു വീട് തകര്‍ന്നു. കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടിപ്പുഴയുടെ തീരത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം നിലമ്പൂര്‍ കാഞ്ഞിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ബാബു എന്ന ആദിവാസി യുവാവ് തിങ്കള്‍ രാത്രി മുഴുവന്‍ ആഢ്യന്‍പാറയിലെ കൊടുംവനത്തില്‍ കുടുങ്ങി. ഇയാളെ ചൊവ്വ രാവിലെ നാട്ടുകാരും വിവിധ സേനാവിഭാഗങ്ങളും ചേര്‍ന്ന് രക്ഷിച്ചു.

തൃശൂര്‍ ജില്ലയില്‍ എറിയാട്, ഏങ്ങണ്ടിയൂര്‍, കടപ്പുറം, പുന്നയൂര്‍ക്കുളം മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. എറിയാട്ട് നിരവധി വീട്ടില്‍ വെള്ളംകയറി. തീരദേശ റോഡ് തകര്‍ന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ നാലായിരത്തോളം നേന്ത്രവാഴകള്‍ വെള്ളത്തില്‍ മുങ്ങി. വടക്കാഞ്ചേരി എയ്യാലില്‍ വീടിനു മുകളിലേക്ക് മരംവീണു.

ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാന ജാഗ്രത പാലിക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യം കിട്ടി അവസാന നിമിഷം അയ്യപ്പൻ കളിച്ചു,പത്മകുമാർ പുറത്തിറങ്ങില്ല,വീട്ടിൽ കയറില്ല സെല്ലിൽ നിലവിളി തുടങ്ങി  (10 minutes ago)

രാഹുലിന്റെ ആദ്യ ടാർഗറ്റ് ഫേക്ക് മുഖങ്ങൾ ഓരോന്നായി വലിച്ച് കീറി, രാഹുൽ...! തെളിവ് സഹിതം...!  (32 minutes ago)

രാഹുൽ പറഞ്ഞത് അച്ചട്ടായി..! ആണുങ്ങൾ കൂട്ടത്തോടെ ഇറങ്ങി ഷഹനാസ് താത്ത ഓടിയാലും മുഴുക്കൂല്ല കോടതി വളഞ്ഞിട്ട് പൂട്ടി..!മുണ്ടാട്ടമില്ല  (49 minutes ago)

ശബരിമലയിൽ വമ്പൻ ട്വിസ്റ്റ് കടുവയെ കിടുവ പിടിക്കുമോ? ശ്രീധരൻ പിള്ള ഡൽഹിക്ക്  (57 minutes ago)

ബാ​ങ്ക് വാ​യ്പ​ക​ളി​ലെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി ആ​റു​മാ​സം കൂ​ടി നീ​ട്ടി സ​ർ​ക്കാ​ർ  (1 hour ago)

ഡൽഹിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം....  (1 hour ago)

ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ വീണ്ടും പരുക്ക്  (1 hour ago)

കണ്ണൂര്‍ പാലത്തായി കേസ്....ബിജെപി നേതാവ് കെ പത്മരാജന്     പരോൾ  (1 hour ago)

നാടൻപാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ മരത്തിലിടിച്ച യുവഗായിക മരിച്ചു...  (1 hour ago)

ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമർപ്പിക്കും...  (1 hour ago)

ക്രിസ്തുമസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശവാദവുമായി പാഴൂർ സ്വദേശി...ഹ  (2 hours ago)

ഇ​ന്ന് പാ​കി​സ്താ​നും ന്യൂ​സി​ല​ൻ​ഡും കൊ​ളം​ബോ​യി​ൽ ഏ​റ്റു​മു​ട്ടും  (2 hours ago)

ടൗൺഷിപ്പിൽ ഒരുങ്ങിയ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.  (3 hours ago)

മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഒരു പീഡകന്റെയും ഒരു ഭീഷണിക്ക് മുന്നിലും തോൽക്കാതെ ഇവിടെ തന്നെ ഉണ്ടാകും; ഉറക്കെ ഉറക്കെ ശബ്ദിച്ചു കൊണ്ട് തന്നെ; സ്ത്രീകളുടെ മാനത്തിന് വില പറയുന്ന ഒരുത്തന്റെയും ഒരു ഭീഷണിക്കും വഴങ്ങാൻ തത്കാലം ഉദ്ദേശമില്ല  (3 hours ago)

Malayali Vartha Recommends