വീണ്ടും മരണം.... പാലക്കാട് അമ്മയും കുഞ്ഞും മരിച്ച ആശുപത്രിയില്‍ കാലിലെ ശസ്ത്രക്രിയയ്ക്കായി 27 കാരിയായ യുവതിയ്ക്ക് അനസ്തീസിയ നല്‍കിയതിനു പിന്നാലെ യുവതി മരിച്ചതായി പരാതി....

വീണ്ടും മരണം.... പാലക്കാട് അമ്മയും കുഞ്ഞും മരിച്ച ആശുപത്രിയില്‍ കാലിലെ ശസ്ത്രക്രിയയ്ക്കായി 27 കാരിയായ യുവതിയ്ക്ക് അനസ്തീസിയ നല്‍കിയതിനു പിന്നാലെ യുവതി മരിച്ചതായി പരാതി....
പ്രസവത്തിനു പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട് തങ്കം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക (27) ആണ് മരിച്ചത്. ഭിന്നശേഷിക്കാരിയായ കാര്‍ത്തികയ്ക്ക് കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തീസിയ നല്‍കിയതിനു പിന്നാലെയാണ് സംഭവം.
കാലുകള്‍ക്കു തളര്‍ച്ച ബാധിച്ച കാര്‍ത്തികയെ ശസ്ത്രക്രിയയ്ക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു കാലില്‍ ഇന്നലെയും ഒരു മാസത്തിനു ശേഷം അടുത്ത കാലിലും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു.
അനസ്തീസിയ നല്‍കിയതിനു പിന്നാലെ കാര്‍ത്തികയുടെ ആരോഗ്യസ്ഥിതി വഷളായി. ഹൃദയാഘാതം കാരണം രാത്രി ഒന്‍പത് മണിയോടെ കാര്‍ത്തിക മരിച്ചു. അനസ്തീസിയ നല്‍കിയതില്‍ പിഴവുണ്ടായെന്നും ഡോക്ടര്‍മാര്‍ വിവരം പുറത്തു പറയാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിക്കുകയുണ്ടായി. ഇവര്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു.
ടൗണ്‍ സൗത്ത് പൊലീസെത്തിയാണ് ബന്ധുക്കളെ ശാന്തരാക്കി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കാര്‍ത്തികയുടെ മരണത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി
ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കാര്‍ത്തിക. അവിവാഹിതയാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
കഴിഞ്ഞദിവസമാണ് പ്രസവ ചികിത്സയ്ക്കിടെ ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവും തങ്കം ആശുപത്രിയില്‍ മരിച്ചത്. ചികിത്സാപ്പിഴവെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാര്‍ത്തികയുടെയും മരണം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha
























