ബോംബുകഥ അപ്പാടെ ചീറ്റി..! എ.കെ.ജി സെന്ററിലേക്ക് എറിഞ്ഞത് ഉഗ്രസ്ഫോടനശേഷി ഇല്ലാത്ത വസ്തുക്കളെന്ന് ഫോറൻസിക്ക് കണ്ടെത്തൽ, പുതിയ റിപ്പോർട്ട് ബോംബേറ് ആണെന്ന വാദം പൊളിയുന്നത്, സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ചത് ഗൺ പൗഡറിന്റെ അംശം മാത്രം

എ.കെ.ജി സെന്ററിലേക്ക് എറിഞ്ഞത് ഉഗ്രസ്ഫോടനശേഷി ഇല്ലാത്ത വസ്തുക്കളെന്ന് ഫോറൻസിക് വിദഗ്ധരുടെ അനുമാനം. എ.കെ.ജി സെൻ്ററിന് നേരെ നടന്നത് ബോംബേറ് ആണെന്ന വാദം പൊളിയുന്ന തരത്തിലുള്ളതാണ് പുതിയ റിപ്പോർട്ട്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ചത് ഗൺ പൗഡറിന്റെ അംശം മാത്രമാണ്.
വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണത്തിന് മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കി. സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ എക്‌സ്‌പ്ലോസീവ് വിഭാഗത്തിലായിരുന്നു പ്രാഥമിക പരിശോധന. അക്രമികളെ പിടികൂടാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് പ്രാഥമിക നിഗമനങ്ങളെയെല്ലാം തള്ളി ഫൊറൻസിക്കിന്റെ കണ്ടെത്തെലുകൾ.
സുരക്ഷാ വലയത്തിലുള്ള എകെജി സെന്ററിന് നേരെ ഇത്തരത്തിലൊരു സംഭവം നടന്നിട്ട് ദിവസത്തിലധികം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ് പോലീസ്. ഇതുവരേയും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
എകെജി സെന്റെറിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ പോലീസ് പിടികൂടിയെങ്കിലും ഇയാളെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും പോലീസിന് കണ്ടെത്താനായിട്ടില്ല.ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് അന്തിയൂർകോണം സ്വദേശിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. റിജുവിനെയാണ് വെറുതെ വിട്ടത്.
എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇയാൾക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതില്‍ ഇയാളുടെ പങ്ക് കണ്ടെത്താനായില്ല.
സിപിഐഎം എകെജി സെന്ററിന് നേരെ കല്ലെറിയും. ഒരു ജനൽച്ചില്ലെങ്കിലും പൊട്ടിക്കുമെന്നുമായിരുന്നു അന്തിയൂർക്കോണം സ്വദേശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.ഒറ്റയ്ക്കായിരിക്കും കല്ലെറിയുകയെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.ആറുദിവസം മുമ്പാണ് ഇയാൾ പോസ്റ്റിട്ടത്. അതേസമയം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട 20 ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞിരുന്നു.
കുന്നുകുഴി ,ലോ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലെ മുപ്പതോളം സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വണ്ടി നമ്പർ കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത് . ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha

























