റെയിൽവേ ട്രാക്കിലേയ്ക്കു മരം വീണു; കോട്ടയം എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; ട്രെയിനുകൾ പിടിച്ചിട്ടു; മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്നു കോട്ടയം എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനു സമീപമാണ് റെയിൽവേ ട്രാക്കിലേയ്ക്കു മരം വീണത്. അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മരം വെട്ടി മാറ്റിയ ശേഷം ട്രെയിനുകൾ കടത്തി വിട്ടു.
അപകടത്തെ തുടർന്നു പാലരുവി എക്‌സ്പ്രസ് വൈക്കത്തിനു സമീപം പിടിച്ചിട്ടു. കോട്ടയം - എറണാകുളം റൂട്ടിൽ ഇതോടെ ട്രെയിൻ ഗതാഗതം മുടങ്ങിയെങ്കിലും ഇപ്പോൾ ട്രെയിനുകൾ കടത്തി വിട്ടു തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ട്രെയിനുകൾ കടന്നു പോകുന്നതിനു മുൻപ് റെയിൽവേ ട്രാക്കിൽ മരക്കമ്പുകൾ വീണത്.
https://www.facebook.com/Malayalivartha

























