നെഞ്ചു പൊട്ടി നിലവിളിച്ച്.... കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അച്ഛനും അമ്മയും മരിച്ചതിനു പിന്നാലെ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും, കണ്ണീര്‍ക്കയമായി നാട്

നെഞ്ചു പൊട്ടി നിലവിളിച്ച്.... കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അച്ഛനും അമ്മയും മരിച്ചതിനു പിന്നാലെ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും, കണ്ണീര്‍ക്കയമായി നാട്
കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി ശ്രേയ (ശ്രീക്കുട്ടി) മരിച്ചു. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനും അമ്മയും അപകടത്തില്‍ മരണപ്പെട്ടിരുന്നു.
ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. ലൈവ് കാണുമ്പോഴും പിതാവ് അറിഞ്ഞില്ല മരിച്ചത് അല്‍പം മുമ്പ് ഫോണില്‍ സംസാരിച്ച മകനാണെന്ന്.
എറണാകുളത്തുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ബിനീഷും കുടുംബവും കൊട്ടാരക്കരയിലെ വീട്ടിലേക്ക് പുറപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാറിലേക്ക് എതിര്‍ ദിശയില്‍ നിന്നുവന്ന ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു.നിയന്ത്രണം വിട്ട ആള്‍ട്ടോ കാര്‍ കരയോഗം മന്ദിരത്തിന്റെ മതില്‍ ഇടിച്ചുതകര്‍ത്താണ് നിന്നത്.
കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയവര്‍ കാറില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് അഞ്ജുവിനെയും ശ്രേയയെയും പുറത്തെടുത്തത്. അതുവഴിവന്ന പിക്കപ്പ് വാനില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ജു മരിച്ചു.
കൊട്ടാരക്കര, അടൂര്‍ ഫയര്‍ഫോഴ്‌സും പൊലീസുമെത്തി അര മണിക്കൂര്‍ പരിശ്രമിച്ചാണ് ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ബിനീഷിനെ പുറത്തെടുത്തത്. ഉടന്‍ അടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ മൊബൈല്‍ എഞ്ചിനിയറായിരുന്നു ബിനീഷ്.
" f
https://www.facebook.com/Malayalivartha

























