മുടി നീട്ടി വളര്‍ത്തി.... അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി, സംഭവം ചങ്ങരക്കുളത്ത്

മുടി നീട്ടി വളര്‍ത്തി.... അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി, സംഭവം ചങ്ങരക്കുളത്ത് കുട്ടിയുടെ മാതാവ് ചങ്ങരംകുളം പോലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനും പരാതി നല്‍കിയിട്ടുണ്ട്.
കോലിക്കര തൊട്ടുവളപ്പില്‍ ഷെബീറിന്റെ 11 വയസുകാരനായ മകന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഡൊണേറ്റ് ചെയ്യുന്നതിനായി തലമുടി വളര്‍ത്തുന്നുണ്ടെന്ന് മാതാവ് സുബീന നേരത്തെ തന്നെ പ്രധാന അധ്യാപികയെ അറിയിച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍ സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍ കുട്ടിയുടെ മുടി വെട്ടി വരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിയെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കൊണ്ട് നിര്‍ത്തി ശാരീരികമായും മാനസികമായും പ്രയാസപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്.
കഴുത്തില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha
























