അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും.... പുതിയ പബ്ലിക് പ്രൊസിക്യൂട്ടറാണ് ഹാജരാകുക

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന്‍ ആണ് ഇന്ന് മുതല്‍ ഹാജരാവുക. 12, 13 സാക്ഷികളെയാണ് വിസ്തരിക്കുക.
മുന്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ മധുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. കേസില്‍ നിരവധി സാക്ഷികള്‍ കൂറ് മാറിയ പശ്ചാത്തലത്തിലായിരുന്നു ഇത്. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്.
2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നുണ്ടായ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മധു മരിച്ചത്. കടയില്‍ നിന്നും ഭക്ഷണമെടുത്തുവെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരായ മറ്റു പ്രതികളും ചേര്‍ന്ന് മധുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കൊലപാതകം, പട്ടിക വര്‍ഗം പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മര്‍ദനത്തെ തുടര്‍ന്ന് മധുവിന്റെ ശരീരത്തിലുണ്ടായ 15ഓളം മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
" f
https://www.facebook.com/Malayalivartha
























