യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി ജാമ്യവ്യവസ്ഥകളില്‍ മാറ്റം വരുത്തി, അന്വേഷണ സംഘത്തിന് തുടര്‍ന്നും വിജയ് ബാബുവിനെ ചോദ്യം ചെയ്യാം

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി ജാമ്യവ്യവസ്ഥകളില്‍ മാറ്റം വരുത്തി. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് ഹൈക്കോടതി നിശ്ചയിച്ച സമയപരിധി (ജൂണ്‍ 27 മുതല്‍ ജൂലായ് 3 വരെ) റദ്ദാക്കിയ സുപ്രീംകോടതി, അന്വേഷണ സംഘത്തിന് തുടര്‍ന്നും വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്ന് ഉത്തരവിട്ടു.
പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിലപാട് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയത്. പ്രതിയെ സമ്മര്‍ദ്ദത്തിലാക്കാനല്ല, മറിച്ച് നിയമവ്യവസ്ഥയില്‍ നിന്ന് പ്രതി ഒളിച്ചോടാതിരിക്കാനാണ് അറസ്റ്റെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടി.
സാക്ഷികളെ സ്വാധീനിക്കാനോ അതിജീവിതയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനോ പാടില്ല, അതിജീവിതയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടരുത്, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം, സംസ്ഥാനത്തിന് പുറത്ത് പോകാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വിജയ്ബാബു നശിപ്പിച്ചതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ വിജയ്ബാബു മാത്രമല്ല അതിജീവിതയും ഫോണിലെ സന്ദേശങ്ങള്‍ നശിപ്പിച്ചെന്നും ഇവ വീണ്ടെടുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണെന്നും കോടതി.
ു.
അതിജീവിത ഇപ്പോഴും വിജയ്ബാബുവിന് സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെന്ന് അഭിഭാഷകരായ സിദ്ധാര്‍ത്ഥ് ലൂതറ, ബീന മാധവന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. അതിജീവിതയുടെ അഭിഭാഷകര്‍ ഇക്കാര്യം നിഷേധിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























