രാജി വെച്ചാലും പ്രശ്നം തീരില്ല സജി....! ചെറിയാന്റെ എംഎൽഎ സ്ഥാനവും തെറിക്കും; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും ഒന്നര മാസവും പൂര്‍ത്തിയാകുമ്പോൾ കിട്ടിയത് മുട്ടൻ പണി

കേരളത്തിൽ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും ഒന്നര മാസവും പൂര്‍ത്തിയാകുമ്പോൾ കിട്ടിയത് എട്ടിന്റെ പണി. മന്ത്രിസഭയില്‍ നിന്നുള്ള ആദ്യത്തെ രാജി സജി ചെറിയാന്റേത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
നിലവിൽ കേരളത്തിൽ ഉയർന്നു കേൾക്കുന്ന ചോദ്യം മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ച സജി ചെറിയാന് ഇനി എം എൽ എ ആയി എങ്കിലും തുടരാൻ ആകുമോ എന്നാണ്. മാത്രമല്ല ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതുപോലെ തന്നെ ഏതൊരു പൗരനും പാലിക്കാൻ ബാധ്യത ഉള്ള ഭരണ ഘടനയെ അവഹേളിച്ച നടപടി അദ്ദേഹം ഇത് വരെ തള്ളാത്തതും വലിയൊരു തിരിച്ചടി ആകുമെന്നാണ് പറയുന്നത്.അതേസമയം തന്നെ മന്ത്രിയുടെയും എംഎൽഎ യുടെയും സത്യ പ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറുവാദവുമുണ്ട്. മന്ത്രിയെ ഗവർണ്ണർ നിയമിക്കുമ്പോൾ എംഎൽഎയെ ജനം തെരെഞ്ഞെടുക്കുന്നു.
എംഎൽഎയെ അയോഗ്യനാകാൻ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ നടപടി ഉൾപ്പെടുന്നില്ല എന്ന വാദവും ഉയരുന്നുണ്ട്. പക്ഷെ ഭരണ ഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‍നമായി ഉയരുന്നത്. അതുപോലെ കോടതിയുടെ പരിഗണനയിൽ ഉള്ള കേസിലെ തുടർ നടപടിയും സജിയുടെ കാര്യത്തിൽ നിർണ്ണായകമാണ്.
https://www.facebook.com/Malayalivartha
























