ചികിത്സയും പരിചരണവും കിട്ടാതെ ഭാര്യയും ഗര്‍ഭസ്ഥ ശിശുവും മരിച്ച കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍ ...

ചികിത്സയും പരിചരണവും കിട്ടാതെ ഭാര്യയും ഗര്‍ഭസ്ഥ ശിശുവും മരിച്ച കേസില്‍ അറസ്റ്റിലായ കുറുന്താര്‍ ജ്യോതി നിവാസില്‍ എം.ജ്യോതിഷിനെ 2 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണത്തിനു വേണ്ടി പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയെ തുടര്‍ന്നാണ് കോടതി നടപടി.
ശരിയായ ചികിത്സ ലഭിക്കാതെ മരിച്ച ഗര്‍ഭസ്ഥ ശിശു രണ്ടു മാസത്തോളം വയറ്റില്‍ കിടന്നുണ്ടായ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ 28നായിരുന്നു ജ്യോതിഷിന്റെ ഭാര്യ അനിത മരിച്ചത്.
അനിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പോയ കോഴഞ്ചേരി, ഇലന്തൂര്‍ ഭാഗങ്ങളിലെ ചില ആശുപത്രികളില്‍ ഇയാളുമായി എത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
ഇന്ന് വീട്ടിലും മറ്റു ചിലയിടങ്ങളിലും എത്തിച്ച് തെളിവെടുക്കും. ആറന്മുള ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജ്, എസ്‌ഐമാരായ അനിരുദ്ധന്‍, ഹരീന്ദ്രന്‍, എ.എസ്.സനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നു.
അനിതയുടെ വീട് ഇന്ന് 4ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ സന്ദര്‍ശിക്കും. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























