ബൈപ്പാസിലൂടെ ലൈറ്റിട്ട് ബസ് ചീറിപ്പാഞ്ഞതു കണ്ട് അന്തം വിട്ട് ജനം..... ബസില്‍ വയോധികന്‍ കുഴഞ്ഞു വീണു... റൂട്ട് മാറ്റി ആശുപത്രിയിലേക്ക് കുതിച്ച് കെഎസ്ആര്‍ടിസി, വയോധികന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഡ്രൈവറും കണ്ടക്ടറും

ഇന്ന് പുലര്‍ച്ചെ മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസിലൂടെ ലൈറ്റിട്ട് ചീറിപ്പാഞ്ഞത് കണ്ടുനിന്നവരെല്ലാം ഒന്നു അതിശയിച്ചു. ബസ് നേരെ വിട്ടത് ഇഖ്റ ആശുപത്രിക്കുള്ളിലേക്ക്. ബസില്‍ കുഴഞ്ഞുവീണ വയോധികനുമായായിരുന്നു ആ ഓട്ടം.ബസിലുണ്ടായിരുന്ന ഡോക്ടര്‍ ആശുപത്രിയിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒന്നും നോക്കാതെ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ എം.പി. രമേശ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.
റോഡിലെ വാഹനങ്ങളെല്ലാം സഹകരിച്ചതിനാല്‍ കൃത്യസമയത്തിന് വയോധികനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു. യാത്രക്കാരെ കൃത്യസ്ഥലത്ത് എത്തിച്ചശേഷം വയോധികന്റെ വിവരങ്ങള്‍ അന്വേഷിച്ചശേഷമാണ് ബസ് മാനന്തവാടിയിലേക്ക് തിരിച്ചു സര്‍വീസ് നടത്തിയത്.
ജീവനക്കാരും ബസും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ താരങ്ങളാണ്. ബസ് ആശുപത്രിയിലേക്കെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി.
"
https://www.facebook.com/Malayalivartha