സംസ്ഥാനത്ത് മഴ ശക്തം, മണ്ണിടിച്ചിൽ തുടരാന്‍ സാധ്യത, ഇടുക്കിയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും....ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല....

സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകിയത്. മാത്രമല്ല CBSE/ICSE സ്‌കൂളുകള്‍, അംഗന്‍വാടികള്‍, മദ്രസ്സകള്‍ എന്നിവയ്ക്കും അവധി ഉണ്ടായിരിക്കും.
എന്നാൽ കോളേജുകള്‍ക്കു അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ് ഇ, ഐസി എസ് ഇ സ്‌കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
മഴയും, കാറ്റും, മണ്ണിടിച്ചിലും തുടരാന്‍ സാധ്യതയുള്ളതിനാലും ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനം നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ഇടുക്കിയിൽ അവധി പ്രഖ്യാപിച്ചത്. അതുപോലെ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ അവധി പ്രഖ്യാപിച്ചെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.
https://www.facebook.com/Malayalivartha

























