വാക്‌സിനെടുക്കാന്‍ ആളില്ല... സംസ്ഥാനത്ത് കൊറോണ ജാഗ്രത കുറയുന്നു.... ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചിട്ടും വാക്‌സിനെടുക്കാന്‍ ആളില്ല

സംസ്ഥാനത്ത് കൊറോണ ജാഗ്രത കുറയുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചിട്ടും വാക്‌സിനെടുക്കാന്‍ ആളില്ല. പതിനെട്ട് വയസിന് മുകളില്‍ ഇതുവരെ കരുതല്‍ വാക്‌സിന്‍ സ്വീകരിച്ചത് 19 ശതമാനം പേര്‍ മാത്രം. ആരോഗ്യ വകുപ്പ് ബോധവത്ക്കരണം നിര്‍ത്തി വെച്ചതാണ് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍.
ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം പതിനെട്ട് വയസിന് മുകളില്‍ കരുതല്‍ ഡോസ് വാക്‌സിന്‍ എടുത്തത് 19 ശതമാനം പേരാണ്. 45 നും 59 നും ഇടയില്‍ ഇത് രണ്ടു ശതമാനം മാത്രവും.
60 വയസിന് മുകളിലുള്ളവരില്‍ 38 ശതമാനം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. ഇത് മാറ്റി നിര്‍ത്തിയാല്‍ മറ്റ് പ്രായക്കാരിലേറെയും വാക്‌സിന്‍ ഉപേക്ഷിച്ച നിലയാണ്. പതിനെട്ട് വയസിന് മുകളിലുള്ള 30 ലക്ഷത്തോളം പേര്‍ ഇനിയും രണ്ടാം ഡോസ് സ്വീകരിക്കാനുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക യജ്ഞം സംഘടിപ്പിച്ചിട്ടും ജനങ്ങള്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല.
സംസ്ഥാനത്ത് കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വാക്‌സിനുകള്‍ കൃത്യമായ ഇടവേളകളില്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശമാണ് അവഗണിക്കപ്പെടുന്നത്. ഇന്നലെ നാലായിരത്തോളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 28,000 ല്‍ അധികം പേര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha

























