Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

48 കേന്ദ്രങ്ങള്‍ വിറച്ചു... ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനി വിവോയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫിസുകളില്‍ ഇഡി റെയ്ഡ്; ഇഡിയെ ഭയന്ന് വിവോ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍ നിന്ന് കടന്നു; ചൈനീസ് ഫോണ്‍ കുത്തകയ്ക്ക് പൂട്ട് വീഴുമോ

08 JULY 2022 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

ഇന്ത്യയിലെ ജനപ്രിയ ബ്രാന്‍ഡായ വിവോയ്ക്ക് ഇഡി കുരുക്കാകുന്നു. ചൈനയെ പേടിപ്പെടുത്തി ഇഡി റെയ്ഡ്. ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനി 'വിവോ'യുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. കേരളം, ഡല്‍ഹി, യുപി, മേഘാലയ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി 48 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 465 കോടി രൂപ നിക്ഷേപമുള്ള 119 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും വിവരമുണ്ട്.

റെയ്ഡ് അക്ഷരാര്‍ത്ഥത്തില്‍ ചൈനയേയും വിവോയേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. റെയ്ഡ് വിവോയെ കാര്യമായി ബാധിക്കും. അതേസമയം റെയ്ഡിന് തൊട്ടുമുമ്പ് വിവോയുടെ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍നിന്നു കടന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിക്കെതിരെ ഇന്ത്യയുടെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് വിവോയുടെ ഇന്ത്യയിലെ ഡയറക്ടര്‍മാരായിരുന്ന സെങ്‌ഷെന്‍ ഓവു, സാങ് ജിയ് എന്നിവര്‍ രാജ്യം വിട്ടത്. കേസുമായി ബന്ധപ്പെട്ട് 44 ഇടങ്ങളില്‍ നിന്ന് കമ്പനിക്കെതിരെ ഇഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുംം ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു അന്വേഷണം.

വിവോ മൊബൈല്‍ കമ്യൂണിക്കേഷന്‍സ്, മറ്റു ചില ചൈനീസ് കമ്പനികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളിലായിരുന്നു തിരച്ചിലും തെളിവു ശേഖരണവും. ഈ കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്. ഐടി ഡിപ്പാര്‍ട്ട്‌മെന്റ്, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം തുടങ്ങിയവയും ഈ കേസിന്റെ അന്വേഷണത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. രാജ്യത്ത് ചൈനീസ് കമ്പനികള്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗം തന്നെയാണ് വിവോയ്‌ക്കെതിരെ ഇഡിയുടെ തിരച്ചിലും.

കള്ളപ്പണം വെളുപ്പിക്കല്‍നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) ലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇഡിയും മറ്റ് ഏജന്‍സികളും അന്വേഷിക്കുന്നത്. മറ്റ് ചൈനാ കേന്ദ്രീകൃത കമ്പനികള്‍ക്കെതിരെയും അന്വേഷണം നടക്കുന്നു. വിവോ മൊബൈല്‍ കമ്യൂണിക്കേഷന്‍സിന് എതിരെയുള്ള അന്വേഷണത്തില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്നു വ്യക്തമല്ല. നിയമ ലംഘനവും തട്ടിപ്പുകളും നടന്നോ എന്ന അന്വേഷണത്തില്‍ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം അതീവ താത്പര്യത്തോടെയാണ് ഇടപെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോയ്‌ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ഏപ്രിലിലാണ് ഉണ്ടായത്.

ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിക്കെതിരെ ഇഡി അടക്കമുള്ള ഏജന്‍സികള്‍ നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഷഓമിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 72.5 കോടി ഡോളര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഷഓമിയിലെ ജോലിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കിയിരുന്നു എന്നും ആന്‍ഡ്രോയിഡ് പൊലിസ് ഡോട്ട് കോമിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയെ അടക്കി വാഴുന്നത് ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളും അവയുടെ സബ് ബ്രാന്‍ഡുകളുമാണ്. ഇവരെ കൂടാതെ ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനമുള്ളത് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനു മാത്രമാണ്.

അതേസമയം മേയ് ഒടുവില്‍ ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് വിവോ, സെഡ്ടിഇ കമ്പനികള്‍ നടത്തിയേക്കാവുന്ന തട്ടിപ്പുകളെക്കുറിച്ച് പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ആരോ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു എന്നാണ്. കമ്പനികളുടെ ഉടമസ്ഥാവകാശം, സാമ്പത്തിക റിപ്പോര്‍ട്ടിങ് എന്നിവയിലാണ് പ്രശ്‌നമെന്നും സെഡ്ടിഇയുടെ സാമ്പത്തിക രേഖകള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഉത്തവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറിലേറെ ചൈനീസ് കമ്പനികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷഓമി, ഒപ്പോ, വാവെയ്, ആലിബാബ തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് അന്വേഷണം.

 

"  a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (26 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (30 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (32 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (42 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (46 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (53 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (56 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends