Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പകരക്കാരനാര്? പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബിജെപിയും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു മന്ത്രിയെപ്പോലും വീഴ്ത്താനായില്ല; ഭരണഘടനയില്‍ തട്ടി സജി ചെറിയാന്‍ വീണപ്പോള്‍ പ്രതിപക്ഷം ഇത്രയും പ്രതീക്ഷിച്ചില്ല; സജി ചെറിയാന് പകരക്കാരനാര്? സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

08 JULY 2022 10:15 AM IST
മലയാളി വാര്‍ത്ത

സജി ചെറിയാന്‍ ഇത്രവേഗം രാജി വയ്ക്കുമെന്ന് പ്രതിപക്ഷമോ ബിജെപിയോ കരുതിയില്ല. ഒരു മന്ത്രിയെ എങ്കിലും രാജി വയ്പ്പിക്കാന്‍ പ്രതിപക്ഷവും ബിജെപിയും പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍ സജി ചെറിയാന്‍ ഭരണഘടനയില്‍ തട്ടി വീണപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.

അതേസമയം ഇന്ന് ചേരുന്ന സിപിഐഎം സെക്രട്ടേറിയേറ്റ് യോഗത്തില്‍ സജി ചെറിയാന്‍ വിവാദം ചര്‍ച്ച ചെയ്യും. മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനാ വിരുദ്ധ പരാമര്‍ശം ഇതുവരെ സജി ചെറിയാനോ പാര്‍ട്ടിയോ തളളി പറഞ്ഞിട്ടില്ല. അദ്ദേഹത്തിനെതിരെ എടുത്ത കേസും ചര്‍ച്ചയാകും. തല്‍ക്കാലം സജി ചെറിയാന് പകരക്കാരനായി പുതിയ മന്ത്രി വേണ്ടെന്നാണ് നേതൃത്വത്തിന്റെ ധാരണ.

സജി ചെറിയാന് പൂര്‍ണ്ണ സംരക്ഷണം ഒരുക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. കുറ്റമുക്തനായാല്‍ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നും സൂചനയുണ്ട്. ഇത്തരത്തില്‍ വീണ്ടും അവസരം നല്‍കണമെന്നത് ഉള്‍പ്പെടെയുളള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ, കേസിന്റെ ഭാവി അടക്കം നോക്കിയാകും തീരുമാനം. എംഎല്‍എ സ്ഥാനത്ത് നിന്നുളള രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടി ആവശ്യം തള്ളുകയാണ്.

മുഖ്യമന്ത്രി ഏറ്റെടുത്ത സജി ചെറിയാന്റെ വകുപ്പുകള്‍ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് കൈമാറാനും സാധ്യതയുണ്ട്. ഭരണഘട വിരുദ്ധ പരാമര്‍ശം നടത്തിയത് വിവാദമായതിന് പിന്നാലെ ബുധനാഴ്ചയാണ് സജി ചെറിയാന്‍ രാജിവെച്ചത്. ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ കീഴ്വായ്പ്പൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാം. മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടുന്ന വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ ഇനി വേട്ടയാടേണ്ടതില്ലെന്ന നിലപാടിലേക്കാണ് പ്രതിപക്ഷം എത്തുന്നത്. ഈ സാഹചര്യത്തിലാണ് എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം പ്രതിപക്ഷം കടുപ്പിക്കാത്തത്. വിവാദ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസെടുത്തതോടെ മറ്റ് നിയമനടപടികളുമായി തല്‍ക്കാലം പ്രതിപക്ഷം മുന്നോട്ടു പോകില്ല. ഭരണഘടനയെ നിന്ദിച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുന്നതാണ് ഉചിതമെന്നാണ് പ്രതിപക്ഷ നിലപാടെങ്കിലും കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം ഭരണഘടനയെ ആക്ഷേപിച്ചെന്ന വിവാദം മന്ത്രിയുടെ രാജിയോടെ അവസാനിക്കുമെന്നു സിപിഎം കണക്കുകൂട്ടുമ്പോള്‍, മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും മൗനം ആയുധമാക്കാനൊരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. വിവാദമുയര്‍ന്ന ശേഷം ഭരണഘടനയോടും ഭരണഘടനയെ ആക്ഷേപിച്ചുള്ള സജിയുടെ പ്രസംഗത്തോടും മുഖ്യമന്ത്രിയോ, പാര്‍ട്ടിയോ നിലപാടു വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ നേതാവ് മന്ത്രിസഭയില്‍ നിന്ന് ഒഴിഞ്ഞിട്ടും ആ വിഷയത്തില്‍ ഒരുവരി പ്രസ്താവന പോലും പാര്‍ട്ടിയുടേതായി വന്നിട്ടില്ല എന്നതില്‍ ആശ്ചര്യവും ആശയക്കുഴപ്പവും അണികള്‍ക്കുമുണ്ട്.

അതേസമയം സജി ചെറിയാന് പകരം ആരാകും മന്ത്രിസഭയില്‍ എത്തുക എന്നതും രാഷ്ട്രീയ കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത് മൂന്ന് പേരുകളാണ്. ആലപ്പുഴയില്‍ നിന്ന് പി പി ചിത്തരഞ്ജന്‍, കൊല്ലത്ത് നിന്നും മുകേഷ്, കണ്ണൂരില്‍ നിന്നും എ എന്‍ ഷംസീര്‍ എന്നിവരുടേതാണ്. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി പി ചിത്തരഞ്ജന്റെ പേര് പാര്‍ട്ടി പരിഗണിക്കാന്‍ സാധ്യതയുണ്ട്. അതേസമയം കണ്ണൂരില്‍ നിന്നുളള എ എന്‍ ഷംസീറിന്റെ പേരും സജീവ പരിഗണനയിലുണ്ട്. ഇന്ന് ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം ഈ കാര്യവും ചര്‍ച്ച ചെയ്‌തേക്കും. പകരക്കാരനെ മന്ത്രിസഭയില്‍ ഉടന്‍ എത്തിക്കണമോ എന്ന ചോദ്യത്തിന് അധികം വൈകാതെ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (4 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (4 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (7 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (9 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (9 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (9 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (9 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends