Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

മാതൃഭൂമി പെട്ടുപോയി... സജി ചെറിയാന്റെ നെഞ്ചിലൂടെ ശൂലം കയറ്റുന്ന ഒന്നാം പേജിലെ ചിത്രം മാതൃഭൂമിയ്ക്ക് വിനയായി; ഇടതുപക്ഷത്തിന്റെ കൂടെയുള്ള ശ്രേയാംസ് കുമാറിനെതിരെ ആഞ്ഞടിച്ച് ഇടത് നേതാക്കള്‍; താങ്കള്‍ക്ക് വോട്ട് ചെയ്തതില്‍ ഖേദമെന്ന് കെടി ജലീല്‍; ഇന്ത്യയുടെ മാപ്പ് തലയില്ലാതെ പ്രസിദ്ധീകരിച്ചതായി ആരോപണം

08 JULY 2022 10:22 AM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ മാതൃഭൂമി പത്രം കണ്ട് സകലരും ഞെട്ടിപ്പോയി. സജി ചെറിയാന്റെ നെഞ്ചിലൂടെ ശൂലം കയറിയ ചിത്രമാണ് ആദ്യ പേജില്‍ കൊടുത്തത്. ഇടതുപക്ഷത്തുള്ള ശ്രേയാംസ് കുമാറിന്റെ പത്രം എന്തിനിങ്ങനെ കൊടുത്തു എന്ന വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പല നേതാക്കളും പരസ്യമായി രംഗത്തെത്തി.

ഇതിലേറ്റവും രൂക്ഷമായിരുന്നു കെടി ജലീലിന്റേത്. സജി ചെറിയാന്റെ നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി അര്‍ത്ഥമാക്കുന്നതെന്താണെന്ന് ശ്രേയംസ്‌കുമാറിനോട് കെടി ജലീല്‍ ചോദിച്ചു. താങ്കള്‍ക്ക് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നുയെന്നും ജലീല്‍ പറഞ്ഞു.കെടി ജലീല്‍ പറഞ്ഞത്: 'മിസ്റ്റര്‍ ശ്രേയംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നതെന്താണ്?'

മാതൃഭൂമി കാര്‍ട്ടൂണിനെതിരെ സിപിഐഎം കേന്ദ്രങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.

ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത് ''മാതൃഭൂമി ദിനപത്രം ഇന്ന് മുന്‍പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അങ്ങേയറ്റം അനുചിതവും അപഹാസ്യവുമായി പോയി. പരിണിതപ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവിന്റെ നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എന്നിട്ടും അരിശം തീരാതെ ഏഴാം പേജില്‍ സ: സജി ചെറിയാനെ കെട്ടിത്തൂക്കികൊണ്ടാണ് മാതൃഭൂമി അരിശം തീര്‍ക്കുന്നത്. ഏത് രാഷ്ട്രീയ നേതാവിനെയായാലും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്. വളരെ നാളായി മാതൃഭൂമി സ്വീകരിച്ച പുതിയ രാഷ്ടീയ നയത്തിന്റെ ഭാഗമാണ് ഇത്തരത്തില്‍ മനുഷ്യത്വവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ സമീപനം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം. ആ രാഷ്ട്രീയവും അതാണല്ലോ പിന്തുടരുന്നത്. ആര്‍എസ്എസ് കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന അടിമത്തം മാതൃഭൂമിയ്ക്ക് ഭൂഷണമാകില്ല, മഹത്തായ ഒരു പാരമ്പര്യമുള്ള മാധ്യമസ്ഥാപനം ഇത്രയ്ക്ക് അധഃപതിച്ചതില്‍ ഖേദമുണ്ട്.''

അതേസമയം എംഎം മണി പറഞ്ഞത് ഈ (ശൂല)കാര്‍ട്ടൂണിനെ ഒറ്റവാക്കില്‍ Non ഡാഡി സിന്‍ഡ്രോം എന്നല്ല Multiple ഡാഡി സിന്‍ഡ്രോം ന്നാ പറയേണ്ടത്. ഹാ കഷ്ടം മാതൃഭൂമി എന്നാണ്.

ജമ്മുകശ്മിരിനെ ഒഴിവാക്കി മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചെന്ന ആക്ഷേപവുമായി ജന്മഭൂമിയും രംഗത്തെത്തി. ലേഖനത്തിന്റെ ഭാഗമായി പത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജമ്മുകശ്മീരിനെ ഒഴിവാക്കി കൊണ്ടുള്ള ഭൂപടം. ജൂലൈ 7 ആം തിയതിയിലെ പത്രത്തിലാണ് ജമ്മുകശ്മിര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ സംഭവം വിവാദമായി. മാതൃഭൂമിയുടെ രാജ്യവിരുദ്ധ നിലപാടാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ഒരുപക്ഷം വായനക്കാര്‍ അഭിപ്രായപ്പെടുന്നു. അല്ലാത്ത പക്ഷം മാതൃഭൂമി മാപ്പ് പറയണമെന്നും ആവശ്യം ശക്താണ് എന്നാണ് ജന്മഭുമി പറയുന്നത്. ഇത് ബിജെപിക്കാരും ഏറ്റെടുത്തിട്ടുണ്ട്.

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിനും രാജിയ്ക്കും പിന്നാലെ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനത്തിനൊപ്പമാണ് അപൂര്‍ണമായ ഇന്ത്യയുടെ ഭൂപടം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'അറിയുക, ഭരണഘടന രാഷ്ട്രഭാവനയുടെ കണ്ണാടി' എന്ന തലക്കെട്ടില്‍ സുധാ മേനോന്‍ എഴുതിയ ലേഖനത്തിനൊപ്പമാണ് ഇന്ത്യയെ കീറിമുറിച്ചുകൊണ്ടുള്ള ഭൂപടം നല്‍കിയിരിക്കുന്നത്. ഇന്ത്യ എന്ന ആശയത്തെയും രാഷ്ട്രഭാവനേയും ഏറ്റവും തെളിമയോടെ ഓരോ ഇന്ത്യക്കാരനും മുന്നില്‍ പ്രതിഫലിക്കുന്ന മികവാര്‍ന്ന കണ്ണാടിയാണ് ഇന്ത്യന്‍ ഭരണഘടന എന്നെല്ലാം ലേഖനത്തില്‍ പറയുമ്പോഴും; ഇന്ത്യയുടെ രൂപത്തെ വികൃതമാക്കി കശ്മിര്‍ ഇന്ത്യയുടെ ഭാ?ഗമല്ലെന്ന് പറയുന്ന രാജ്യവിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ ഭൂപടത്തെ മാതൃഭൂമി പത്രം ചിത്രീകരിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (4 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (4 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (7 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (9 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (9 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (9 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (9 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends