കണ്ണീരടക്കാനാവാതെ ഉറ്റവര്‍... കോവിഡ് ബാധിച്ച് അബോധാവസ്ഥയില്‍... ആറുമാസത്തെ ദുരിത ജീവിതത്തില്‍ നിന്ന് ഇരുപത്തിയാറുകാരിയായ നഴ്‌സ് വിടപറഞ്ഞു...

കണ്ണീരടക്കാനാവാതെ ഉറ്റവര്‍... ആറുമാസത്തെ ദുരിതജീവിതത്തില്‍ നിന്ന് ഇരുപത്തിയാറുകാരി വിടപറഞ്ഞു... ആറുമാസത്തെ ദുരിതജീവിതത്തില്‍ നിന്ന് നീതു ജോസഫ് (26) വിടവാങ്ങി. നഴ്‌സായിരുന്ന നീതു കോവിഡ് ബാധിച്ച് കരിപ്പുഴ ആശുപത്രിയില്‍ കഴിയവെ ഇന്നലെ പുലര്‍ച്ചെയാണ് വിടവാങ്ങിയത്.
ചക്കിക്കാവ് പുത്തന്‍പുരയ്ക്കല്‍ കുഞ്ഞുമോ(ജോസഫ്)ന്റെ മകളായ നീതു ഹൈദരാബാദില്‍ നഴ്‌സായിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായത്.
വിദഗ്ധ പരിശോധനയില്‍ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞ് അണുബാധയുണ്ടായതായി കണ്ടെത്തി. പിന്നീട്, ഹൈദരാബാദില്‍ നിന്ന് നാട്ടില്‍ എത്തിച്ച നീതുവിനെ ആലുവ രാജഗിരി ആശുപത്രിയിലടക്കം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അമ്മ: സൂസി, കോട്ടയം ഉള്ളാട്ട് കുടുംബാംഗം. സഹോദരങ്ങള്‍: നീനു സിജോ ആന്റണി (പള്ളിത്താഴെ, നരിയങ്ങാനം), നിമ്മി. സംസ്‌കാരം ഇന്ന് രണ്ടിന് ചക്കിക്കാവ് വിമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha























