വഴുതക്കാട് ചാര്‍ട്ട്‌സ് ക്യാപ്പിറ്റല്‍ സ്ഥിര നിക്ഷേപ തട്ടിപ്പ് കേസ്... ടേം ഡെപ്പോസിറ്റ് രശീതികളുമായി സാക്ഷികള്‍ ഹാജരാകാനുത്തരവ്, ഹെറിറ്റേജ് ഇന്ത്യ ടൂര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരില്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഇറക്കിയും വഞ്ചന

നിക്ഷേപകരും മഹസര്‍ സാക്ഷികളുമായ 3 സാക്ഷികള്‍ ജൂലൈ 3 ന് ഹാജരാകാനാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടത്. സാക്ഷികളെ ഹാജരാക്കാന്‍ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നര്‍ക്കോട്ടിക് ആന്റ് ഇക്കണോമിക് ഒഫന്‍സ് സെല്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. നിക്ഷേപകരും ഔദ്യോഗിക സാക്ഷികളുമായി 26 സാക്ഷികളുള്ള കേസില്‍ 2 മുതല്‍ 4 വരെയുള്ള സാക്ഷികളെയാണ് ജൂലൈ 13 ന് വിസ്തരിക്കുന്നത്.
തട്ടിപ്പു സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആലപ്പുഴ കരുവാറ്റ എസ്.എന്‍. നഗറില്‍ രത്‌നാ ഭവനില്‍ ചിത്രന്‍ മകന്‍ അനില്‍ രാജ് , ഇയാളുടെ ഭാര്യയും ഡയറക്ടറുമായ മാവേലിക്കര മുട്ടം സ്വദേശിനി പുഷ്പലത എന്നിവരാണ് വഞ്ചനാ കേസില്‍ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികള്‍.
1999 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യാ ഭര്‍ത്താക്കന്മാരായ പ്രതികള്‍ക്ക് ആവലാതിക്കാരനേയും മറ്റും ചതിച്ച് അവിഹിത മാര്‍ഗ്ഗത്തിലൂടെ പണ സമ്പാദനം നടത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കൂട്ടായി ആലോചിച്ചുറച്ച് ഒന്നാം പ്രതി മാനേജിംഗ് ഡയറക്ടറായും രണ്ടാം പ്രതി ഡയക്ടറായും പണമിടപാട് സ്ഥാപനം തുടങ്ങി ഉയര്‍ന്ന വാര്‍ഷിക പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരോട് 1996 ജൂലൈ 13 ന് സ്ഥാപനത്തില്‍ വച്ച് പ്രതികള്‍ ചേര്‍ന്ന് വന്‍ തുകകള്‍ നിക്ഷേപങ്ങളായി വാങ്ങി അക്കൗണ്ട് നമ്പരുകള്‍ കാണിച്ച് ടേം ഡെപ്പോസിറ്റ് രസീതുകള്‍ ഒപ്പിട്ടു നല്‍കി പരാതിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച പ്രകാരം നിക്ഷേപത്തിന് പലിശയോ കാലാവധി കഴിഞ്ഞ് നിക്ഷേപമോ മടക്കിക്കൊടുക്കാതെ തുകകള്‍ പ്രതികള്‍ സ്വന്തമായി സ്വകാര്യ ആവശ്യത്തിനെടുത്ത് നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത് 1997 ഡിസംബറോടെ വഴുതക്കാട്ടുള്ള സ്ഥാപനങ്ങള്‍ പൂട്ടി നിക്ഷേപകരെ ചതിച്ച് സ്ഥലം വിട്ടു പോയെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha























