Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെരുമണ്‍ ട്രെയിന്‍ ദുരന്തം... തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഓര്‍മകള്‍ ഇന്നും നൈനാന്റെ മനസ്സില്‍... 34 വര്‍ഷം മുന്‍പുള്ള രക്ഷപ്പെടലിന്റെ ഓര്‍മപുതുക്കല്‍

08 JULY 2022 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

പെരുമണ്‍ ട്രെയിന്‍ ദുരന്തം... തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഓര്‍മകള്‍ ഇന്നും നൈനാന്റെ മനസ്സില്‍... 34 വര്‍ഷം മുന്‍പുള്ള രക്ഷപ്പെടലിന്റെ ഓര്‍മപുതുക്കല്‍. റിട്ട.കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ കൊട്ടാരത്തില്‍ നൈനാന്‍ തോമസിന്റെ (67) ഭവനത്തില്‍ ഇന്നു വൈകുന്നേരം കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു പ്രാര്‍ഥന നടത്തും.

ദൈവത്തിനു നന്ദി അര്‍പ്പിച്ചുള്ള ഈ സ്‌തോത്രപ്രാര്‍ഥന 34 വര്‍ഷം മുന്‍പുള്ള രക്ഷപ്പെടലിന്റെ ഓര്‍മപുതുക്കല്‍ കൂടിയാണ്. പെരുമണ്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഓര്‍മകള്‍ ഇന്നും നൈനാന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അന്നത്തെ സംഭവം നൈനാന്‍ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു: 'ജോലിയുടെ കാര്യം തിരക്കേണ്ട ആവശ്യത്തിനാണ് 1988 ജൂലൈ 8നു രാവിലെ കോട്ടയത്തു നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ കയറിയത്.

അപകടത്തില്‍ മുഴുവനായി മുങ്ങിയ നാലാമത്തെ ബോഗിയിലായിരുന്നു ഞാന്‍. മറിഞ്ഞ ട്രെയിനിന്റെ ഫാനില്‍ കാല്‍ ചവിട്ടാന്‍ സാധിച്ചു. ഇടതു കൈ ജനലില്‍ പിടിത്തം കിട്ടി. വലതു കൈ ജനലില്‍ കുടുങ്ങിക്കിടന്നതിനാല്‍ വലിച്ച് ഊരിയെടുക്കാന്‍ സാധിച്ചില്ല. കഴുത്തിന് അടിഭാഗം വരെ വെള്ളത്തിലാണ് കിടപ്പ്. മരണം ഉറപ്പിച്ച നിമിഷമായിരുന്നു അത്. 40 മിനിറ്റ് അതേ രീതിയില്‍ കിടന്നു. രക്ഷാപ്രവര്‍ത്തകര്‍ വന്നപ്പോള്‍ ബോഗിയുടെ കമ്പി വളച്ചു പുറത്തെടുത്തു.

കയ്യില്‍ നേരിയ ചതവും പുറത്ത് ഒരു മുറിവും ഉണ്ടായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കുറച്ചു മൃതദേഹങ്ങള്‍ വലിച്ചു പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒപ്പം ചേര്‍ന്നു. തുടര്‍ന്നു കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തി. സ്ഥലത്ത് എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എന്നെ പരിചയമുള്ളതിനാല്‍ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പക്ഷേ കാര്യമായ പരുക്കില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങി കോട്ടയത്തെ വീട്ടിലേക്കു പോയി. അന്ന് മൂത്ത മകന് ഒന്നര വയസ്സ് മാത്രമായിരുന്നു പ്രായം. മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ വീട്ടുകാരെ കുറിച്ചു മാത്രമായിരുന്നു ചിന്ത. കാര്യമായ പരുക്കില്ലാത്തതിനാല്‍ നഷ്ടപരിഹാരത്തിനു പോയില്ല.'നൈനാന്‍ തോമസിന് പിന്നീട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയി ജോലി ലഭിക്കുകയും ചെയ്തു. കോട്ടയത്തു നിന്നു സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിലാണ് വിരമിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (23 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (27 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (29 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (39 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (43 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (50 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (53 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends