Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...


ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഉണ്ണിക്കൃഷ്ണനെതിരെ പോലീസിന്റെ നിർണായക നീക്കം...


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്ടും ചോദ്യം ചെയ്യും...


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...

'മഴക്കാലത്ത് കേരളത്തിലെ റോഡിൽ കുഴിയുണ്ടെന്ന് പറയുന്നത് ഒരു സർവ്വകാല യാഥാർഥ്യമാണ്. ഒരു റോഡുപണിയിലെ കോൺട്രാക്ടറുടെ ഉഴപ്പ് ചൂണ്ടിക്കാണിച്ച പരാതിക്ക് 10 ദിവസത്തിനകം ശരിയായി റോഡ് പണിതുകാണിച്ച അനുഭവമുണ്ട്. ഒരു വർഷത്തിനുള്ളിൽ പോസിറ്റീവ് മാറ്റം വിസിബിളാണ്. തുടരാനായാൽ നല്ല റിസൾട്ട് ഉണ്ടാകും പക്ഷെ ഒരു സിസ്റ്റമിക് ചേഞ്ചിന്റെ മുഴുവൻ ഫലവും ഇന്നോ നാളെയോ റോഡിൽ കണ്ടുകിട്ടണമെന്ന് വാശി പിടിക്കരുത്...' അഡ്വ. ഹരീഷ് വാസുദേവൻ കുറിക്കുന്നു

11 AUGUST 2022 03:23 PM IST
മലയാളി വാര്‍ത്ത

മഴ കുറഞ്ഞതോടുകൂടി വഴിയിൽ കുഴികൾ ഉരുവായ കാഴ്ചയാണ് കേരളത്തിൽ പലയിടത്തും. ഇതേതുടർന്ന് പലയിടത്തു നിന്നും പലവിധത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. റോഡിലെ കുഴി മൂലം ഉണ്ടാകുന്ന അപകടങ്ങൾ വർധിച്ചു എന്നുമാത്രമല്ല മരണം സംഭവിക്കുകയും ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാണ് ഇതിനെതിരെ കുറിപ്പ് പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ.

 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

മഴക്കാലത്ത് കേരളത്തിലെ റോഡിൽ കുഴിയുണ്ടെന്ന് പറയുന്നത് ഒരു സർവ്വകാല യാഥാർഥ്യമാണ്. ഇന്നലെ, ഇന്ന്, നാളെ. എല്ലാ റോഡുകളും IRC നിലവാരത്തിൽ പണിയാൻ ഭൂമിയും പണവും ഇല്ലാത്ത കാലത്തോളം അതങ്ങനെ ആയിരിക്കും. അതിൽ NHAI യുടെ റോഡുകളെന്നോ PWD യുടെ റോഡുകളെന്നോ പഞ്ചായത്ത് റോഡുകളെന്നോ വ്യത്യാസമില്ല. താൽക്കാലിക പരിഹാരങ്ങൾ എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. വാസ്തവത്തിൽ അതാണ് കോൺട്രാക്ടർമാർക്ക് താൽപ്പര്യവും. അതുകൊണ്ട് "കുഴിയടയ്ക്കണേ" എന്ന നിലവിളി കോൺട്രാക്ടർമാർ ചിലപ്പോഴെങ്കിലും സ്പോൺസർ ചെയ്യാറുണ്ടെന്നത് ഒരഭിഭാഷകന്റെ സ്വകാര്യ അനുഭവമാണ്.

എന്താണ് ശാശ്വത പരിഹാരം? ദുരന്തനിവാരണ നിയമത്തിന്റെ ദുരുപയോഗമല്ല പരിഹാരം. റോഡ് നിർമ്മാണത്തിന്റെയും ടാറിങ്ങിന്റെയും ക്വാളിറ്റി വർധിപ്പിക്കുക, മെയിന്റനൻസ് കാര്യക്ഷമമാക്കുക, റണ്ണിങ് കോണ്ട്രാക്റ്റ് നിർബന്ധമാക്കുക, വെള്ളമൊഴുകി പോകാനുള്ള ശാസ്ത്രീയ സംവിധാനം ഒരുക്കുക ഒക്കെയാണ്. ആകെയുള്ള റോഡുകളിൽ ചെറിയൊരു പങ്കാണ് PWD യുടെ കയ്യിലുള്ളത്. കാണുന്നിടത്തോളം, സിസ്റ്റം തന്നെ നന്നാക്കാനുള്ള ശ്രമമാണ് PWD മന്ത്രി നടത്തുന്നത്. റണ്ണിങ് കോൺട്രാക്ട്, നടത്തിപ്പിലെ സുതാര്യത, ഉദ്യോഗസ്ഥരെ അക്കൗണ്ടബിളാക്കൽ എന്നിവ PWD യിൽ പ്രകടമായ മാറ്റമുണ്ടാക്കുന്നുണ്ട് എന്നാണ് എന്റെ അനുഭവം. ഒരു റോഡുപണിയിലെ കോൺട്രാക്ടറുടെ ഉഴപ്പ് ചൂണ്ടിക്കാണിച്ച പരാതിക്ക് 10 ദിവസത്തിനകം ശരിയായി റോഡ് പണിതുകാണിച്ച അനുഭവമുണ്ട്. ഒരു വർഷത്തിനുള്ളിൽ പോസിറ്റീവ് മാറ്റം വിസിബിളാണ്. തുടരാനായാൽ നല്ല റിസൾട്ട് ഉണ്ടാകും പക്ഷെ ഒരു സിസ്റ്റമിക് ചേഞ്ചിന്റെ മുഴുവൻ ഫലവും ഇന്നോ നാളെയോ റോഡിൽ കണ്ടുകിട്ടണമെന്ന് വാശി പിടിക്കരുത്.

എന്നാൽ ഭൂരിപക്ഷം റോഡുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും NHAI യുടെയും കയ്യിലാണ്.
NHAI യുടെ നിലപാടെന്താണ്? വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ടാണ് കുഴി അടയ്ക്കാത്തത് എന്ന വിചിത്രവും അസംബന്ധവുമായ വാദമാണ് അവർക്ക്. വില്ലേജ് ഓഫീസർക്ക് ഇതിലൊരു റോളുമില്ല. റോഡിലെ കുഴിനോക്കൽ അവരുടെ ജോലിയുമല്ല. സമയത്ത് കുഴിയടയ്ക്കലും കുഴിയുണ്ടാവാത്ത റോഡുണ്ടാക്കലും കരാറുകാരന്റെയും എഞ്ചിനീയരുടെയും നിയമബാധ്യത ആക്കണം. കേന്ദ്രത്തിനു ഇക്കാര്യത്തിൽ മൗനമല്ലേ?

വകുപ്പിനെ അടിമുടി പരിഷ്കരിക്കുക എന്ന PWD യുടെ നിലപാട് നിയമസഭയിലും പുറത്തും മന്ത്രി പറഞ്ഞു കേട്ടു. വകുപ്പിനെപ്പറ്റിയുള്ള പരാതികൾ / വിമർശനം മന്ത്രിയെ നേരിൽ വിളിച്ചു പറയാനും അത് ലൈവായി നാട്ടുകാരെ അറിയിക്കാനുമുള്ള തീരുമാനമാണ് വകുപ്പുമന്ത്രി നടപ്പാക്കുന്നത്. ദുരുപദിഷ്ടമായ രാഷ്ട്രീയാരോപണങ്ങളല്ല, കഴമ്പുള്ള വിമർശനങ്ങളാണ് സർക്കാരിനെ ശരിയായ പാതയിൽ നയിക്കുക എന്ന് PWD മന്ത്രിക്കറിയാം. സോഷ്യൽ മീഡിയ വിമര്ശനങ്ങളെപ്പോലും പോസിറ്റീവായി കണ്ടു നിർദ്ദേശങ്ങൾ നൽകുന്ന കാര്യം ഈയിടെ ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടിയത് Arun Punalur ആണല്ലോ. വകുപ്പ്മന്ത്രിക്കില്ലാത്ത അസഹിഷ്ണുതയാണ് മറ്റുചിലർക്ക്.

റോഡിലെ കുഴിയിൽ വീഴുന്ന ഒരാളുടെ കോടതിക്കേസിന്റെ സിനിമയാണ് "ന്നാ താൻ കേസ് കൊട്". ഇന്ന് റിലീസ്. സ്വാഭാവികമായും റോഡിലെ കുഴിയാണ് അവരുടെ പരസ്യത്തിലെ ക്യാച്ച്. ഈ പരസ്യം സർക്കാരിനെ നിന്ദിക്കലാണ് അതുകൊണ്ട് സിനിമ ബഹിഷ്കരിക്കണമെന്നാണ് ചിലർ പറയുന്നത്. എന്തസംബന്ധമാണീ വാദം? സംഘികളുടെ 'ദേശദ്രോഹ' വാദം പോലെ 'സംസ്ഥാനദ്രോഹി'കളെ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇക്കൂട്ടർ. ഏത് സർക്കാർ ഭരിച്ചാലും സിസ്റ്റത്തിലെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക എന്നത് പൗരന്റെ കടമയാണ്. നിന്ദയും വിമർശനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സർക്കാർനിന്ദയായി ചിത്രീകരിക്കുന്ന പരിപാടി ജനാധിപത്യവിരുദ്ധമാണ്. ഈ hate ക്യാംപെയ്ൻ കാരണം മാത്രം "ന്നാ കേസ് കൊട്" എന്ന സിനിമ റിലീസ് തീയതീയിൽ തന്നെ ബുക്ക് ചെയ്യാൻ തീരുമാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ പ്രശ്‌നം ഉണ്ടാകുന്നതിന് മുമ്പ് വരെ നമ്മള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു; സുധിയുടെ വീട് നിര്‍മിച്ചയാള്‍ക്കെതിരെ രേണു സുധി  (1 hour ago)

ഒന്‍പതാം ക്ലാസുകാരിയെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന്‍ കുടുങ്ങിയത് കൗണ്‍സിലിംഗിനിടെ  (1 hour ago)

പല സൂപ്പര്‍താരങ്ങളുടെയും കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അത് നടന്നില്ലെന്ന് മീന  (1 hour ago)

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ പതാക നിവര്‍ത്തും  (2 hours ago)

പുഷ്പവതിയുടെ സംഗീത നിശ തിങ്കളാഴ്ചത്തേക്ക് മാറ്റി; ടാഗോറില്‍ ജനുവരി 26, വൈകുന്നേരം 6.45 ന്; പ്രവേശം സൗജന്യം  (2 hours ago)

കുറ്റം ചെയ്തു, നാളെ വാര്‍ത്തയാവും, പൊലീസ് പിടിക്കും എന്ന് ഭയന്നാണ് ദീപക് ആത്മഹത്യ ചെയ്‌തെങ്കിലോ? യുട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ്  (2 hours ago)

നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പത്താം ക്ലാസ് ജയിച്ചുവോ ? ഇതാ PSCയുടെ വക ഒരു 'സൂപ്പർ' സർപ്രൈസ്!! 55,200 വരെ ശമ്പളം!  (2 hours ago)

ഐഎസ്ആര്‍ഒയില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റിനെ വേണം എല്‍എല്‍ബിക്കാര്‍ക്ക് അപേക്ഷിക്കാം  (2 hours ago)

നടുക്കടലിൽ വമ്പൻ പടക്കപ്പലുകൾ ഇറാനെ വിഴുങ്ങാൻ അമേരിക്ക തൊടാൻ പോലും പറ്റില്ലെന്ന് ഖമേനി കാഞ്ചിയിൽ വിരലുമായി ഇറാൻ  (3 hours ago)

റിയാദ് മെട്രോയിൽ പ്രസവം ദമ്പതികൾക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഫ്രീ..  (3 hours ago)

വിസ തട്ടിപ്പ് ...ഒമാനിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി നാട്ടിലേയ്ക്ക് !! പാസ്പോർട്ട് കൈക്കലാക്കി ചൂഷണം  (3 hours ago)

പ്രവാസി ഭാരതീയ സമ്മാൻ 2027 സൗദിയിലുള്ളവരിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു  (3 hours ago)

മാർത്താണ്ഡ വർമ്മയുടെ ‘വലിയ കപ്പിത്താൻ'... ഡച്ചുകാരൻ തിരുവിതാം  (3 hours ago)

2 കോടി ഭാഗ്യശാലി ദേ കോട്ടയത്തി ഭാഗ്യം...! പക്ഷേ ട്വിസ്റ്റ്...! ഭാഗ്യശാലിക്ക് സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends