ആറാം ക്ലാസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത... പെണ്‍കുട്ടിയെ വിസര്‍ജ്യം കഴിപ്പിക്കുകയും വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍

പറവൂരില്‍ ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത കയ്യോടെ പൊക്കി സ്‌കൂള്‍ അധികൃതര്‍. ആശാവര്‍ക്കറായ രമ്യയാണ് ആറാം ക്ലാസുകാരിയെ വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത് ക്രൂരത കാട്ടിയത്. സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവര്‍ക്കര്‍ രമ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ കൊണ്ട് വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്ബ് കമ്ബി വെച്ച് അടിക്കുക തുടങ്ങിയ അതിക്രൂര പീഡനങ്ങളാണ് രമ്യ നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയും കേസെടുക്കുകയുമായിരുന്നു.
കടുത്ത മദ്യപാനിയും രമ്യയോടുള്ള അടുപ്പവും മൂലം കുട്ടിയുടെ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയായിരുന്നു. മക്കളെ അമ്മയ്‌ക്കൊപ്പം ഇയാള്‍ പറഞ്ഞയച്ചതുമില്ല. നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് കുട്ടികളെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ കുട്ടികളുടെ അമ്മ എത്തി രണ്ട് മക്കളെയും ബന്ധുവീട്ടിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























