സർക്കാർ അനുവദിച്ച 20 കോടിയും പോയോ? സ്വകാര്യ പമ്പുകളിൽ നിന്നും ഡീസൽ അടിക്കുന്നത് നിർത്തി കെഎസ്ആർടിസി

സംസ്ഥാനത്ത് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിൽ കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷമാകുമ്പോഴും സർക്കാർ അനുവദിച്ച 20 കോടി ഇതുവരെയും അക്കൗണ്ടിൽ എത്തിയിട്ടില്ല. നേരത്തെ ഉണ്ടായ നടപടിക്രമങ്ങൾക്ക് ശേഷം ഇന്നെങ്കിലും പണം അക്കൗണ്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
തുടർന്ന് പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യ പമ്പുകളിൽ നിന്നും ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തി. മുൻപ് നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെഎസ്ആർടിസി സർക്കാറിന് പുതിയ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാറിന് മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ ഇതിൽ 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha


























