മഴ കുറഞ്ഞു, സംസ്ഥാനത്ത് 14 ശതമാനം മഴ കുറവ്; പെയ്തത് 126 സെന്റിമീറ്റര്‍

സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ മഴയ്ക്ക് പിന്നാലെ ശമനം. എന്നാൽ മഴ കുറഞ്ഞതോടെ താപനിലയില്‍ നേരിയ വര്‍ധന. ബുധനാഴ്ച ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 31.4 ഡിഗ്രി സെല്‍ഷ്യസ് കോഴിക്കോട് നഗരത്തില്‍ രേഖപ്പെടുത്തി.
അതേസമയം ഇന്നുരാത്രി 11.30 വരെ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതേതുടർന്ന് ജാഗ്രത നിർദേശം ഉണ്ട്.
മാത്രമല്ല സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 10 വരെ കാലവര്‍ഷത്തില്‍ 14 ശതമാനം മാത്രമാണ് കുറഞ്ഞത്. എന്നാൽ സാധാരണ ഈ കാലയളവില്‍ 148.08 സെന്റിമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്ത് 126.61 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്.
അതുപോലെ തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഒഴികെ സാധാരണ തോതില്‍ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഒപ്പം തന്നെ മഴ മാറിയതോടെ പെരിയാറിലും ജലനിരപ്പ് താഴുകയാണ്.
https://www.facebook.com/Malayalivartha


























