ക്യാമറകള്‍ സജ്ജം... ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടാനൊരുങ്ങി മോട്ടര്‍ വാഹന വകുപ്പ്, 675 എഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായി

ക്യാമറകള്‍ സജ്ജം.... ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടാനൊരുങ്ങി മോട്ടര്‍ വാഹന വകുപ്പ്, 675 എഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായി.
'സേഫ് കേരള പദ്ധതി'യിലൂടെ 225 കോടി മുടക്കി സ്ഥാപിച്ച 726 ക്യാമറകളാണ് നിരീക്ഷണത്തിന് ഒരുങ്ങിയിട്ടുള്ളത്. അടുത്ത മാസം ആദ്യത്തോടെ പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് .
തിരുവനന്തപുരം 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെ ഓരോ ജില്ലയിലും നാല്‍പ്പതിലേറെ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയസംസ്ഥാന പാതകള്‍ക്കു പുറമേ മറ്റു പ്രധാന റോഡുകളിലും ക്യാമറകളുണ്ട്. അനധികൃത പാര്‍ക്കിങ് കണ്ടെത്താനായി 25 ക്യാമറകളും ട്രാഫിക് സിഗ്‌നല്‍ ലംഘനം കണ്ടെത്താനായി 18 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ 675 എഐ ക്യാമറകളിലൂടെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് പരിശോധിക്കുക. നിയമലംഘനമാണെന്നു കണ്ടെത്തിയാല്‍ രണ്ടാം ദിവസം വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജ് ആയും പിന്നാലെ തപാല്‍ മുഖേനയും പിഴ അടയ്ക്കാനുള്ള അറിയിപ്പെത്തും. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി പരിശോധിച്ച് പിഴ ഈടാക്കുന്നത് അടുത്ത ഘട്ടത്തില്‍ ആലോചിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























