Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയെ മടുത്തു പുതിയ മുഖ്യമന്ത്രിയെ തേടി സിപിഎം? ..പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി

12 AUGUST 2022 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

രണ്ടാം പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ക്ക് വേണ്ട. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഒരുപാട് അകന്നു കഴിഞ്ഞു. ഇത് പറയുന്നത് പ്രതിപക്ഷല്ല. ഭരണം കയ്യാളുന്ന സിപിഎം നേതൃത്വം തന്നെയാണ്. പിണറായിയെ ജനങ്ങള്‍ക്ക് എന്നതുപോലെ തന്നെ പാര്‍ട്ടിയും വറുത്തു തുടങ്ങിയിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളില്‍ സിപിഐയ്ക്ക് അല്ല സി പി എമ്മിനുള്ളിലാണ് അതൃപ്തി എന്നുള്ളത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും ഉദ്യോഗസ്ഥ തലത്തിലും പൊലീസിലും നിരന്തരം വീഴ്ചകള്‍ സംഭവിക്കുന്നത് സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു എന്നുമാണ് സി പി എം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം.

നിലവിലെ മന്ത്രിമാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തെങ്ങും എത്തുന്നില്ലെന്നും സ്വന്തമായി തീരുമാനമെടുക്കാതെ മന്ത്രിമാര്‍ എല്ലാ കാര്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ പ്രധാന വിമര്‍ശനം. ചില മന്ത്രിമാരെ ഫോണില്‍ വിളിച്ചാല്‍ പോലും കിട്ടില്ലെന്നും കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ ജനങ്ങളുടെ ഇടയില്‍ തന്നെയായിരുന്നെങ്കില്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ ജനങ്ങളില്‍ നിന്നും അകന്ന് കഴിയുകയാണെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. ചില മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ പോലും മടിയാണെന്നും ആക്ഷേപം ഉണ്ട്.

സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ ഏകോപനകുറവുണ്ടായെന്നും പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടല്‍ വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. തദ്ദേശം, ആരോഗ്യം, കെ എസ് ആര്‍ ടി സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രിമാരുടെ ആഫീസിനെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇതോടുകൂടി പിണറായി യുഗം അവസാനിക്കുകയാണോ. പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരാനുള്ള നീക്കമാണോ സിപിഎം നടത്തുന്നത് എന്ന രീതിയിലും ചര്‍ച്ചകള്‍ എത്തിയിട്ടുണ്ട്.

അതേസമയം ലോകായുക്ത വിഷയത്തില്‍ സിപിഎമ്മും ഇടഞ്ഞു നില്‍ക്കുകയാണ്. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമനിര്‍മ്മാണത്തിനായി നിയമസഭ ചേരും മുന്‍പ് ലോകായുക്ത വിഷയത്തില്‍ ധാരണയിലെത്താന്‍ സിപിഐയും സിപിഎമ്മും. ഇതിനായി രണ്ട് പാര്‍ട്ടികളുടേയും നേതൃത്വം വിശദമായ ചര്‍ച്ച നടത്തും. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതിയെന്നും സിപിഐ വാദിക്കുന്നു. ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം റവന്യു മന്ത്രി കെ.രാജന്‍, നിയമമന്ത്രി പി.രാജീവ് എന്നിവരും ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമാകും എന്നാണ് സൂചന.

ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സിപിഐ ഉയര്‍ത്തിയത് കടുത്ത എതിര്‍പ്പാണ്. മന്ത്രിസഭാ യോഗത്തില്‍ ലോകായുക്തയുടെ ചിറകരിയാനുള്ള ഓര്‍ഡിനന്‍സിനെ ആദ്യം പാര്‍ട്ടി മന്ത്രിമാര്‍ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിര്‍പ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം പാസ്സാക്കാന്‍ ബില്‍ കൊണ്ട് വരാനിരിക്കെ എതിര്‍പ്പ് ആവര്‍ത്തിക്കാനാണ് സിപിഐ നീക്കം.

നേരത്തെ ഭേദഗതിയില്‍ ഭിന്നത കടുത്ത സമയത്തും വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് സിപിഎം സിപിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് സിപിഎം ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14 ആം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനത്തിലാണ് സിപിഐക്ക് എതിര്‍പ്പ്.

അഴിമതി തെളിഞ്ഞാല്‍ പൊതപ്രവര്‍ത്തകന് സ്ഥാനിത്തിരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. ഇതില്‍ സിപിഐ ആവശ്യം പരിഗണിച്ച് എങ്ങിനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലുള്ള് ലോകായുക്ത നിയമം അതേ പടി നിലനിര്‍ത്തിയാല്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിര്‍ണ്ണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 minutes ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (9 minutes ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (1 hour ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (2 hours ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 hours ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (2 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

Malayali Vartha Recommends