Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'സമകാലീന സാഹചര്യത്തെ ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള ഒരു പരസ്യവാചകം ഇതിനു മുമ്പ് കണ്ടതായി ഓർക്കുന്നതേയില്ല. ട്രോൾ രൂപത്തിൽ ശക്തമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് നടത്തിയിരിക്കുന്ന ഈ ചിത്രം തിയേറ്ററിൽ പോയി തന്നെ കാണണമെന്നതുമൊരു പൗരധർമ്മമാണ്...' ന്നാ... താൻ പോയി കേസ് കൊട് എന്ന ചിത്രം തിയേറ്ററിൽ പോയി തന്നെ കാണുമെന്ന് വ്യക്തമാക്കി അഞ്ചു പാർവതി പ്രഭീഷ്

12 AUGUST 2022 12:30 PM IST
മലയാളി വാര്‍ത്ത

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ കൂടുതൽ പേർ രം​ഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബൻ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകമാണ് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

രാവിലെ തന്നെ നെലവിളി ശബ്ദം കേട്ടുകൊണ്ടാണ് ' മുഖപുസ്തകകവലയിലേയ്ക്ക് ഒന്നെത്തി നോക്കിയത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരൊക്കെ മുക്രയിട്ട് കുഴി കുഴീന്ന് നെലവിളിക്കുന്നുണ്ട്. അൽ ഖേറളത്തിലെ ഏത് കുഴിയിൽ എത് സഖാവ് വീണു എന്ന് വെപ്രാളപ്പെട്ട് തിരക്കിയപ്പോഴാണറിഞ്ഞത് സംഭവം ചാക്കോച്ചൻ്റെ പുതിയ സിനിമയുടെ "കുഴി" ട്രോൾ പരസ്യവാചകത്തെ കുറിച്ചാണെന്ന്!

വഴിയിൽ കുഴിയുണ്ട്, സൂക്ഷിച്ച് തീയേറ്ററിൽ വരണേയെന്ന ട്രോൾ പോസ്റ്റർ കണ്ടപ്പോഴേ കുറെപ്പേർ സ്വന്തം തലയിലെ പൂട തപ്പിയെന്നതാണ് വാസ്തവം. കുഴി എന്ന് കേട്ടതും ഖേറൽ കുഴിയാണെന്നും തങ്ങളുടെ മരുമോൻ മരാമത്ത് മന്ത്രിക്കിട്ട് താങ്ങിയതാണെന്നും അതുങ്ങൾ അങ്ങ് തീരുമാനിച്ചു. എന്നിട്ടോ, ആവിഷ്കാര സ്വാതന്ത്ര്യവാദത്തിൻ്റെ തലതൊട്ടപ്പന്മാരും അമ്മച്ചിമാരും നെരന്നു നിന്ന് ഇരവാദത്തിൻ്റെ നിലവിളി - കൂട്ടക്കരച്ചിൽ - മൂക്കുപിഴിച്ചിൽ - പതംപറച്ചിൽ ഇത്യാദി മേളത്തിനൊപ്പം ബഹിഷ്കരണ ക്യാമ്പയിനും തുടങ്ങി. കുഴി എന്ന് കേട്ടപ്പോഴേ അത് ഞമ്മൻ്റെ സ്വന്തം കുഴികളാണെന്നു തിട്ടപ്പെടുത്തിയ പ്രബുദ്ധതയ്ക്കിരിക്കട്ടെ നൂറ്റൊന്ന് കുതിരപ്പവൻ!


ഇന്ത്യ എന്നത് ആരുടെയും തന്തയുടെ വകയല്ല എന്ന ഡയലോഗും ഇന്ത്യ ആരുടെ രാജ്യം? എന്ന ചോദ്യത്തോടെയുള്ള പോസ്റ്ററും മാത്രം മികച്ച ആവിഷ്കാരസ്വാതന്ത്ര്യവും അസൽ പൊളിറ്റിക്കൽ കറക്ട്നെസ്സും ആയാൽ മതിയെന്ന അന്തംകമ്മി ചിന്താധാരയുടെ തലയ്ക്കൽ ഇട്ട് കിട്ടിയ കൊട്ടാണ് " ന്നാ താൻ പോയി കേസ് കൊട്" എന്ന സിനിമയിലെ പരസ്യവാചകം.

സമകാലീന സാഹചര്യത്തെ ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള ഒരു പരസ്യവാചകം ഇതിനു മുമ്പ് കണ്ടതായി ഓർക്കുന്നതേയില്ല. ട്രോൾ രൂപത്തിൽ ശക്തമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് നടത്തിയിരിക്കുന്ന ഈ ചിത്രം തിയേറ്ററിൽ പോയി തന്നെ കാണണമെന്നതുമൊരു പൗരധർമ്മമാണ്. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന രാഷ്ട്രീയം.! തെറ്റിനെതിരെ വിരൽ ചൂണ്ടുന്നവരെ ബഹിഷ്കരിക്കുന്ന രാഷ്ട്രീയം - ആ രാഷ്ട്രീയത്തിനെതിരെ നിന്ന് തെറ്റ് തെറ്റാണെന്നു പറയുന്നതാണ് റിയൽ സിവിക് സെൻസ്! ആ സിവിക് സെൻസ് ഉള്ളവർ ഊച്ചാളി അന്തംകമ്മി വിരട്ടൽസിനെ പാടെ അവഗണിച്ച് ഈ സിനിമ കാണുക തന്നെ ചെയ്യും! !

ഇന്ത്യ ആരുടെയും തന്തയുടെ വകയല്ല എങ്കിൽ ആ ഇന്ത്യയിൽ ഉൾപ്പെട്ട ഖേറളത്തിലെ വഴികളിലെ കുഴികൾക്ക് മേൽ എന്തിന് അവകാശവാദം കമ്മികളേ ?കുഴികൾ താണ്ടി തിയേറ്ററിൽ പോയി കാശുകൊടുത്തു കാണാൻ തന്നെയാണ് എൻ്റെ തീരുമാനം!
#ന്നാതാൻകേസ്കൊട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (15 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends