പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി, കഴുത്ത് മുറുകി യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് റബ്ബര്‍ ഉത്പന്നങ്ങളുണ്ടാക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു. കട്ടാങ്ങല്‍ പേട്ടുംതടായില്‍ ജിഷ (38) യാണ് മരിച്ചത്.കമ്പനിമുക്ക് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങിയതോടെ ഇവരുടെ കഴുത്ത് മുറുകിപ്പോയി.
ഉടനെ മണാശ്ശേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാത്രിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു.ഭര്‍ത്താവ്: പരേതനായ വിനോദ്. മകള്‍: അനാമിക.
https://www.facebook.com/Malayalivartha


























