ഐ.എസ്.ആര്‍.ഒ ചാരക്കേസ്, പ്രതിപ്പട്ടികയിലുള്ള മുന്‍ ഐ.ബി ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു, ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ വി തോമസ്

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിപ്പട്ടികയിലുള്ള മുന്‍ ഐ.ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു.ഐബിയിലെ അസിസ്റ്റന്‍ഡ് ഡയറക്ടറായി വിരമിച്ച കെ വി തോമസിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്.
ലണ്ടലിനെ മകളെ കാണാന്‍ ഭാര്യക്കൊപ്പം പോകാനെത്തിയതായിരുന്നു തോമസ്. യാത്ര വിലക്കുണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ല. സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസിൻ്റെ കാര്യം അറിഞ്ഞത് എമിഗ്രേഷനിലെത്തിയപ്പോഴാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ടിക്കറ്റ് ഇനത്തില്‍ 3 ലക്ഷത്തോളം രൂപ ചെലവായത്. ഒരു കോടതിയും പാസ്‌പോർട്ട് തടഞ്ഞിട്ടില്ല. കേസില്‍ തനിക്ക് പങ്കില്ലെന്നും ഇക്കാര്യം സിബിഐ നേരത്തെ വ്യക്തമാക്കയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha


























