''ഒരു പുകമറയായിരുന്നു, ഇവര്‍ അതിജീവിതയല്ല, ഇവര്‍ ഒരു കള്ള ആരോപണം ഉണ്ടാക്കിയിരിക്കുകയാണ്''; പള്‍സര്‍ സുനി പൊടിയുംതട്ടി കൂളായി പോകാനുള്ള അടവുകളാണ് ഇവിടെ നെയ്തുകൊണ്ടിരിക്കുന്നത്; ഞെട്ടിക്കുന്ന പ്രതികരണവുമായി സംവിധായകൻ പ്രകാശ് ബാരെ

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന ആരോപണവുമായി സംവിധായകൻ പ്രകാശ് ബാരെ രംഗത്ത്. പ്രകാശ് ബാരെയുടെവാക്കുകൾ ഇങ്ങനെ;
''ഒരു പുകമറയായിരുന്നു, ഇവര്‍ അതിജീവിതയല്ല, ഇവര്‍ ഒരു കള്ള ആരോപണം ഉണ്ടാക്കിയിരിക്കുകയാണ് ''..ഇതല്ലേ ആറ് വര്‍ഷത്തിന് ശേഷം നിങ്ങള്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നുണ്ട്, ഈ പള്‍സര്‍ സുനി ശിക്ഷിക്കപ്പെടണമെന്നും പറയുന്നു . അയാള്‍ പോലും പൊടിയുംതട്ടി കൂളായി പോകാനുള്ള അടവുകളാണ് ഇവിടെ നെയ്തുകൊണ്ടിരിക്കുന്നത്. ഇത് ഏതൊരു മനുഷ്യനും കണ്ടാല്‍ മനസ്സിലാവില്ലേ എന്നാണ് പ്രകാശ് ബാരെ ചോദിച്ചത് .
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതിക്കെതിരെയും പ്രകാശ് ബാരെ നേരത്തെ വിമർശനം നടത്തിയിരുന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ വിചാരണ കോടതി കളങ്കമായി മാറിയിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.. ജനങ്ങളെ തന്നെ കബിളിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും വളരെ അസാധരണമായകാര്യങ്ങളാണ് ഈ കേസിൽ സംഭവിച്ചിരിക്കുന്നത്. ജഡ്ജി പോകുന്നിടത്തൊക്കെ ഈ കേസ് സ്യൂട്ട് കേസിൽ തൂക്കി കൊണ്ടുപോകുകയാണെന്നും പ്രകാശ് ബാരെ പറഞ്ഞിരുന്നു.
‘വളരെ അധികം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്ന് പോകുന്നത്. കോടതിയെ അല്ല ജനങ്ങളെ തന്നെ കബിളിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. കോടതിയുടെ അകത്ത് വെച്ച് മർമ്മ പ്രധാനമായ തെളിവ് പലതവണ അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടെന്ന് കണ്ടെത്തിയിട്ടും അക്കാര്യത്തിൽ ഒരു അന്വേഷണം പോലും നടത്താൻ തയ്യാറാകാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അനാവശ്യ വിമർശനം ഉന്നയിക്കുകയാണ് കോടതി.
നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ കളങ്കമായി മാറുകയാണ് കോടതി. ഈ കേസിൽ ഇത്തരം മാനിപുലേഷൻ മാറ്റാതെ നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. പ്രോസിക്യൂഷനും അതിജീവിതയും നടത്തുന്ന നീക്കം ശരിയായ കാര്യമാണ്. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. പ്രതിഭാഗത്തിന് ഈ ജഡ്ജി തന്നെ വേണമെന്ന ആവശ്യമാണ്. അതിന് കീഴ്വഴക്കങ്ങളും നിയമസാധുകളൊന്നും പ്രശ്നമല്ല, എന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























