മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവർക്ക് പിന്നാലെ നടന്‍ നീരജ് മാധവിനെ തേടി യുഎഇ ഗോള്‍ഡന്‍ വിസ!!! ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും വിസ പതിച്ച എമിറേറ്റ്‌സ് ഐഡി നീരജ് ഏറ്റുവാങ്ങി

മലയാള ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചതിന് പിന്നാലെ നടന്‍ നീരജ് മാധവിനെയും ഈ അംഗീകാരം തേടിയെത്തിയിരിക്കുകയാണ്. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് വഴിയാണ് നീരജ് മാധവ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
വിസ പതിച്ച എമിറേറ്റ്‌സ് ഐഡി ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നാണ് നീരജ് സ്വീകരിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമെന്‍റ്‌സ് ഡയറക്ടര്‍ എ. കെ. ഫൈസലിന്റെ സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ്, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി, ആശാ ശരത്ത്, മീരാ ജാസ്മിന്‍, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹന്‍ലാല്‍, മനോജ് കെ ജയന്‍, നിവിന്‍ പോളി, ദിലീപ്, ബിഗ്‌ബോസ് താരം ബ്ലെസ്സിലി, ഗായിക കെ എസ് ചിത്രയ്ക്കും, ഗായകന്‍ എം ജി ശ്രീകുമാര്‍,
നിര്‍മ്മാതാവ് ആന്റോ ആന്റണി, നാദിര്‍ഷാ, ആന്റണി പെരുമ്ബാവൂര്‍ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവന്‍, നടിയും അവതാരകയുമായ നൈല ഉഷ, അവതാരകനും നടനുമായ മിഥുന്‍ രമേശ് തുടങ്ങിയവർക്കും ഗോള്‍ഡന്‍ വിസ കിട്ടിയിരുന്നു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്ക് നൽകുന്ന അംഗീകാരമാണ് യുഎഇ ഗോള്‍ഡന്‍ വിസ. 10 വര്‍ഷമാണ് യുഎഇ ഗോള്‍ഡന്‍ വിസയുടെ കാലാവധി.
https://www.facebook.com/Malayalivartha























