നെഹ്‌റുട്രോഫി വള്ളംകളിയുടെ മുന്നൊരുക്കങ്ങള്‍ തകൃതിയില്‍... ടിക്കറ്റുകളുടെ വില്‍പന ബുധനാഴ്ച മുതല്‍

നെഹ്‌റുട്രോഫി വള്ളംകളിയുടെ സാധാരണ ടിക്കറ്റുകളുടെ വില്‍പന ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ വഴി നടത്തും. 3000 മുതല്‍ 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്.
പ്രിന്റ് ചെയ്ത ടിക്കറ്റുകളില്‍ സീല്‍ ചെയ്യുന്നതും ഹോളോഗ്രാം പതിപ്പിക്കുന്ന ജോലികളുമാണ് പുരോഗമിക്കുന്നത്. ഇത് ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകും.
കാസര്‍കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി എന്നിവ ഒഴികെ 10 ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലും ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ടിക്കറ്റ് ലഭ്യമാകും. ആര്‍.ഡി.ഒ ഓഫിസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും സ്വാതന്ത്ര്യദിനത്തിലെയും അവധിയെടുക്കാതെയാണ് ആര്‍.ഡി.ഒ ഓഫിസിലെ ജീവനക്കാര്‍ നെഹ്‌റുട്രോഫിയുടെ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.
" f
https://www.facebook.com/Malayalivartha






















