Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

നമ്മളെല്ലാവരും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. പക്ഷെ, വ്യാജ മീടു, വ്യാജ ബലാത്സംഗ കേസുകള്‍ വളരെയധികം തെറ്റായ കാര്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്.....ഭർത്താവ് ഭാര്യയെ പീഡിപ്പിച്ചാൽ തെളിവ് വേണം.. എല്ലാ പീഡനത്തിന് പിന്നിലും പുരുഷൻ മാത്രമാണ് പ്രതി എന്ന കുറ്റം അത് മാറണം!! പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ!!

15 AUGUST 2022 02:26 PM IST
മലയാളി വാര്‍ത്ത

 

 


പുരുഷന്‍മാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍; മാര്‍ച്ച് പുരുഷന്‍മാര്‍ക്കെതിരെയുള്ള കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന് വേണ്ടിയെന്ന് രാഹുല്‍ ഈശ്വര്‍.

 

 

 

 


പുരുഷന്‍മാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വാതന്ത്ര്യദിനത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തുകയാണ്. വലതുപക്ഷ നിരീക്ഷകനും ദിലീപ് അനുകൂലിയുമായ രാഹുല്‍ ഈശ്വരാണ് മാര്‍ച്ച് ഉദ്ഘാടനം.നമ്മുടെ സമൂഹത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യമില്ലായ്മ അനുഭവിക്കുന്നത് പുരുഷന്‍മാരാണ്. പലപ്പോഴും പുരുഷന്‍മാര്‍ നിയമത്തിന്റെ തെറ്റായ പ്രയോഗം കാരണം വേട്ടയാടപ്പെടുന്നു. വ്യാജ മീടൂകളും വ്യാജ ബലാത്സംഗ പരാതികളും അവര്‍ ദുരിതമനുഭവിക്കാന്‍ കാരണമാകുന്നു.

 

 

 

 

നമുക്കറിയാം ഒരുപാട് വ്യാജപരാതികള്‍ വരുന്നുണ്ട്. നമ്മുടെ മാത്രം പ്രസ്താവനയല്ല അത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പ്രസാദ് ചൂണ്ടിക്കാണിച്ചത് ഇന്ത്യയില്‍ പേടിപ്പെടുത്തുന്ന രീതിയില്‍ വ്യാജ ബലാത്സംഗ കേസുകള്‍ വളരുന്നു എന്നാണ്.നമ്മളെല്ലാവരും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. പക്ഷെ, വ്യാജ മീടു, വ്യാജ ബലാത്സംഗ കേസുകള്‍ വളരെയധികം തെറ്റായ കാര്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. നമുക്കെല്ലാം അറിയാവുന്നതുപോലെ സിനിമാ നടന്‍മാരായ ശ്രീ ദിലീപ് ആകട്ടെ, ശ്രീ വിജയ് ബാബു ആകട്ടെ എഴുത്തുകാരനായ ശ്രീ സിവിക് ചന്ദ്രനാകട്ടെ, ഇവരെയെല്ലാം ഒരു ആരോപണത്തിന്റെ പേരില്‍ ക്യാന്‍സല്‍ ചെയ്യാനും ബഹിഷ്‌കരിക്കാനും കരിവാരിത്തേക്കാനുമൊക്കെ ഒരുപാട് പേര്‍ മുന്നോട്ട് വരുന്നു.

 

 

 

 

 

കുറ്റം ചെയ്തവരാണെങ്കില്‍ കോടതി ഇവരെ ശിക്ഷിക്കട്ടെ. കുറ്റാരോപിതരെ കുറ്റവാളികളായി ചിത്രീകരിച്ച് അവരെ അപഹസിക്കാനും അധിക്ഷേപിക്കാനും കുടുംബത്തെ അവഹേളിക്കാനും പലരും നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ആവശ്യമാണ്. മെന്‍സ് അസോസിയേഷന്‍ പോലുള്ള മുന്നേറ്റങ്ങള്‍ ഇന്നിന്റെ ആവശ്യമാണ്.

 

 

 

 

വ്യാജ മീടുകള്‍ക്കെതിരെ മെന്‍ ടു ആവശ്യമാണ്. അജിത് മികച്ച സംഘാടകനാണ്. 75ാമത് സ്വാതന്ത്ര്യദിനത്തില്‍ പുരുഷന്‍മാര്‍ക്കെതിരെയുള്ള കരിനിയമങ്ങളെ പ്രതിഷേധിക്കാന്‍, ശ്രീ ദിലീപിനേയും ശ്രീ വിജയ് ബാബുവിനേയും ശ്രീ സിവിക് ചന്ദ്രനേയും പോലുള്ള പ്രമുഖര്‍ക്കെതിരെ പരാതികള്‍ വരുമ്പോള്‍ തന്നെ കാണിക്കുന്ന അനാവശ്യ തിടുക്കം ഇല്ലാതാക്കാന്‍, സമൂഹത്തില്‍ സന്തുലിതമായി സ്ത്രീ പുരുഷ സമത്വമുണ്ടാകാന്‍ വേണ്ടിയുള്ള മുന്നേറ്റമാണിത്. ഈ മെന്‍ ടൂ, പുരുഷാവകാശ മുന്നേറ്റത്തില്‍ ഞാനും പങ്കാളിയാകുന്നുണ്ട്. നിങ്ങള്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (25 minutes ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (35 minutes ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (41 minutes ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (3 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (3 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (5 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (5 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (5 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (5 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (6 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends