ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ ഇല്ലായിരുന്നു; ഓക്സിജൻ ഇല്ലെന്നറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവർ മിണ്ടിയില്ല; ശ്വാസം കിട്ടാതെ രോഗിയുടെ നില വഷളായി; ഇതോടെയാണ് വഴിയിലുള്ള ഏതെങ്കിലും ആശുപത്രിയിൽ നിർത്താൻ ആവശ്യപ്പെട്ടത്; ആംബുലൻസ് നിർത്താൻ ഡ്രൈവർ തയാറായില്ല; ഗുരുതര ആരോപണവുമായി മരിച്ച രാജന്റെ ബന്ധുക്കൾ

ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ രോഗിക്ക് ദാരുണാന്ത്യം സംഭവിച്ച വാർത്ത വളരെ വേദനയോടെയാണ് നാം അറിഞ്ഞത്. ഇപ്പോൾ ഈ സംഭവത്തിൽ മരിച്ച രാജന്റെ സഹോദരന്റെ മകൾ പിങ്കി ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ ഇല്ലായിരുന്നു എന്നാണ് മരിച്ച ആളുടെ സഹോദരന്റെ മകൾ ആരോപിക്കുന്നത്.
ഓക്സിജൻ ഇല്ലെന്നറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവർ മിണ്ടിയില്ല എന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. ശ്വാസം കിട്ടാതെ രോഗിയുടെ നില വഷളായി. ഇതോടെയാണ് വഴിയിലുള്ള ഏതെങ്കിലും ആശുപത്രിയിൽ നിർത്താൻ ആവശ്യപ്പെട്ടത്. ആംബുലൻസ് നിർത്താൻ ഡ്രൈവർ തയ്യാറായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട് മൂന്ന് കിലോ മീറ്റർ കഴിഞ്ഞപ്പോൾ രോഗിക്ക് ശ്വാസ തടസം ഉണ്ടായി.
രോഗി തന്നെ ഇക്കാര്യം ബന്ധുക്കളോട് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ രോഗി മരിച്ചു. വെന്‍റിലേറ്ററിൽ പോലു പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ആലപ്പുഴയിൽ ഡോക്ടർ മാർ പറഞ്ഞുവെന്നും മരിച്ച ആളുടെ സഹോദരന്റെ മകൾ പിങ്കി തുറന്നടിച്ചിരിക്കുകയാണ്.
എന്നാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തിരുവല്ല വെൺപാല സ്വദേശി രാജനെ എത്തിച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നു എന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിക്കുന്നു. രാത്രി 1.10 ന് രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1.40 ന് രാജൻ മരിച്ചു . അതായത് ആശുപത്രിയിലെത്തിച്ചശേഷം 30 മിനിറ്റിനു ശേഷമാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി എന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്ത്മാക്കുകുയുണ്ടായി.
https://www.facebook.com/Malayalivartha






















