മക്കൾ ജോലിക്ക് പോയതിന് പിന്നാലെ, വീടിന് തീപിടിച്ച് കൊച്ചിയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്തുള്ള വീടിനാണ് തീപിടിച്ചത്. സംഭവത്തിൽ പുഷ്പവല്ലി (57)ആണ്മരിച്ചത്. അപകട കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
പുഷ്പവല്ലിയുടെ രണ്ട് ആൺമക്കളും ജോലിക്കു പോയശേഷമാണ് തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്ന് തീ വരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടർന്ന് ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തീയിൽ പൂർണമായും കത്തിയനിലയിലായിരുന്നു മൃതദേഹം. അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha






















