ഒരു കോഴിമുട്ടയ്ക്ക് വില 48,000 രൂപ !!കാരണം എന്തെന്നല്ലേ!! അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ മുട്ടക്ക് അവശ്യകാർ ഏറെ....

വെസ്റ്റ് ഓക്സ്ഫോര്‍ഡ്ഷയറിലെ അന്നബെല്‍ മുല്‍കാഹിയുടെ കോഴിയാണ് ഇത്രയും വില മതിയ്ക്കുന്ന ഒരു മുട്ടയിട്ടത്. ഈ മുട്ടയുടെ പ്രത്യേകത എന്തെന്നല്ലേ അതെ കേട്ടാൽ ഞെട്ടും.. ഇവരുടെ കോഴി തികച്ചും വട്ടത്തിലുള്ള ഒരു മുട്ടയാണ് ഇട്ടത് എന്നതു തന്നെ. ഇത്രയും വട്ടത്തിലുള്ള മുട്ട കിട്ടിയപ്പോള്‍ അന്നബെല്‍ മുല്‍കാഹിയും കുടുംബവും ഞെട്ടുക തന്നെ ചെയ്തു.
കഴിഞ്ഞ 20 വര്‍ഷമായി രക്ഷപ്പെടുത്തി കൊണ്ടു വരുന്ന കോഴികളെ ഇവര്‍ വീട്ടില്‍ വളര്‍ത്തുന്നു. കൃത്യം വട്ടത്തില്‍ മുട്ടയിട്ട കോഴിയുടെ പേര് ട്വിന്‍സ്‌കി എന്നാണ്. കൃത്യം വട്ടത്തില്‍ ഒരു മുട്ട കണ്ടപ്പോള്‍ മുല്‍കാഹി അതിനെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. അപ്പോഴാണ് അത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ് എന്ന് മനസിലായത്. ഇതോടെ ഇവര്‍ മുട്ട eBay -ല്‍ വില്‍ക്കാന്‍ വച്ചു. അതില്‍ നിന്നും കിട്ടുന്ന തുക കൂടുതല്‍ കോഴികളുടെ സംരക്ഷണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാം എന്നാണ് അവര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha






















