മാവേലി എക്സ്പ്രസിന് നേരെ പടക്കമേറ്, സ്റ്റേഷന് സമീപം വീണ്ടും പടക്കവുമായി എത്തിയ രണ്ടു കുട്ടികള്‍ പിടിയില്‍

മാവേലി എക്സ്പ്രസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ടു കുട്ടികള്‍ പിടിയില്‍. വെള്ളയില്‍ സ്റ്റേഷന് സമീപം വീണ്ടും പടക്കവുമായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. തങ്ങള്‍ റോഡ് സ്വദേശികളായ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ് പിടിയിലായത്. പൊലീസിനെ കണ്ട കുട്ടികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
മൂന്നംഗ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് റെയില്‍വെ സംരക്ഷണ സേനയ്ക്ക് കൈമാറി. കുട്ടികളുടെ കൈയ്യില്‍ പടക്കം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ഓഗസ്റ്റ് 13 ന് രാത്രിയാണ് സംഭവം. മാവേലി എക്സ്പ്രസിന് നേരെ എറിഞ്ഞ പടക്കം യാത്രക്കാരന്‍ വാതിലിന് സമീപത്താണ് ഇരുന്നിരുന്നതിനാൽ
കാലില്‍ തട്ടി പുറത്തേക്ക് വീണ് പൊട്ടുകയായിരുന്നു. കോഴിക്കോട് സ്റ്റേഷനില്‍ ട്രെയിനില്‍ എത്തിയപ്പോള്‍ യാത്രക്കാരന്‍ ആര്‍ പി എഫിനെ കണ്ട് വിവരം പറഞ്ഞു. ആര്‍ പി എഫ് ഈ മേഖലയില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.കേന്ദ്ര സഹമന്ത്രി വി മുരളീധരനും സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും ഈ ട്രെയിനില്‍ യാത്ര ചെയ്യാനുണ്ടായിരുന്നു. ഇതോടെയാണ് സംഭവം വിശദമായി അന്വേഷിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തീരുമാനിച്ചത്.
പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നതിനായി സ്ഥലത്ത് ഇന്നലെ വീണ്ടും പൊലീസ് തിരച്ചില്‍ നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പ്രതികളിലേക്ക് എത്താനാകും എന്നായിരുന്നു പൊലീസി ശ്രമം. ഈ ഘട്ടത്തിലാണ് സംശയാസ്പദമായി റെയില്‍വെ ട്രാക്കിന് സമീപത്ത് മൂന്ന് കുട്ടികളെ കണ്ടത്.
ഒരു കൗതുകത്തിന് വേണ്ടിയാണ് തങ്ങളിത് ചെയ്തതെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ കുട്ടികളെ ആര്‍ പി എഫ് ചൈല്‍ഡ് ലൈന്‍ കെയര്‍ സെന്ററിലെത്തിച്ചു. ഇവിടെ വെച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം താക്കീത് നല്‍കി രണ്ട് പേരെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
https://www.facebook.com/Malayalivartha























