അങ്കണവാടിയിലെ ടാങ്കിൽ ചത്ത പല്ലിയുടെയും, എലിയുടെയും അവശിഷ്ടം: വെള്ളത്തില്‍ പുഴു നുരയ്ക്കുന്നത് കണ്ട് ഞെട്ടി മാതാപിതാക്കൾ

അങ്കണവാടിയിലെ കുടിവെള്ളത്തില്‍ പുഴുവിനെയും ചത്ത എലിയെയും കണ്ടെത്തി. തൃശൂര്‍ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ വാട്ടർ ടാങ്ക് പരിശോധിച്ചപ്പോൾ പുഴുവിനെയും എലിയെയും കണ്ടെത്തിയത്. ഈ ടാങ്കിൽ നിന്നാണ് കുട്ടികൾ സ്ഥിരമായി വെള്ളം എടുക്കുന്നത്.
വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വാട്ടര്‍ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ട നിറത്തിലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
വെള്ളം കുടിച്ച് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പതാക ഉയര്‍ത്തലിനെത്തിയ രക്ഷിതാക്കളില്‍ ചിലര്‍ക്ക് വാട്ടര്‍ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടര്‍ടാങ്ക് പരിശോധിച്ചത്.
https://www.facebook.com/Malayalivartha























