സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് വാഹനാപകടത്തിൽ പരിക്ക്. ഊരകം പാലത്തിങ്കല്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന് ജനാര്ദ്ദനന്(63), ഭാര്യ രമ(51) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 1.45-ഓടെ വടക്കാഞ്ചേരി ഹൈവേയിലെ വേലൂര്‍ പോസ്റ്റ് ഓഫീസിനു സമീപം സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നടന്നത്. ഇവരെ കേച്ചേരി ആക്ട്സ് പ്രവര്‍ത്തകര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























